തൃശ്ശൂർ നഗരത്തെ പ്രൗഢോജ്വലമാക്കി ബോണ്‍ നത്താലെ പാപ്പാ സംഗമം

തൃശൂര്‍ അതിരൂപതയുടെയും തൃശൂര്‍ പൗരാവലിയുടെയും നേതൃത്വത്തിൽ തൃശൂർ നഗരത്തിൽ നടന്ന പാപ്പമാരുടെ ഉത്സവം ബോണ്‍ നത്താലെ നാടിന് ആവേശമായി.

ജോണ്‍ ബെര്‍ള മുഖ്യാതിഥിയായിരുന്ന പരിപാടിയില്‍ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്,സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 2013 ല്‍ തൃശൂര്‍ നഗരത്തെ ആഗോളതലത്തില്‍ പ്രശസ്തമാക്കിക്കൊണ്ട് തുടക്കം കുറിച്ച വിപുലമായ ക്രിസ്തുമസ് കരോള്‍ ഘോഷയാത്ര ക്രമേണ കേരളക്രൈസ്തവരെ മുഴുവന്‍ അഭിമാനത്തിലും ആവേശത്തിലും ആഴ്ത്തുന്ന പ്രതിവര്‍ഷ ക്രിസ്തുമസ് ആഘോഷമായി ചരിത്രം കുറിക്കുകയായിരുന്നു.

‘മെറി ക്രിസ്മസ്’ എന്നര്‍ത്ഥമുള്ള ‘ബോണ്‍ നത്താലെ’ എന്ന ഇറ്റാലിയന്‍ വാക്കില്‍ അറിയപ്പെടുന്ന,അതിവിപുലവും അഭൂതപൂര്‍വവുമായ ഗാന നൃത്ത ദൃശ്യാവിഷ്കാരങ്ങളടങ്ങിയ സംഭവബഹുലമായ കരോള്‍ പരിപാടികള്‍ വൈകീട്ട് അഞ്ചിന് തൃശൂര്‍ സെന്‍റ് തോമസ് കോളജില്‍ നിന്നാരംഭിച്ചു.രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പൂര്‍വാധികം ഗംഭീരമായാണ് ഇത്തവണ ബോണ്‍ നത്താലെ നടത്തപ്പെട്ടത്.കേന്ദ്ര മന്ത്രി ജോണ്‍ ബെര്‍ള മുഖ്യാതിഥിയായിരുന്ന പരിപാടിയില്‍ മന്ത്രിമാര്‍, എംപിമാര്‍,എംഎല്‍എമാര്‍,വിവിധ മതമേലധ്യക്ഷന്‍മാര്‍,രാഷ്ട്രീയ-സാമൂഹ്യ വ്യവസായിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ മുന്‍നിരയില്‍ അണിചേര്‍ന്നത് ശ്രദ്ധേയമായി.പതിനായിരത്തിലധികം ക്രിസ്മസ് പാപ്പമാരാണ് പ്രത്യേകം രചിക്കപ്പെട്ട കരോള്‍ സംഗീതത്തിനൊപ്പം നൃത്തചുവടുകള്‍ വെച്ച് തൃശൂര്‍ നഗരത്തെ മുഴുവന്‍ ആവേശത്തില്‍ ആഴ്ത്തിയത്. ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ ആനന്ദവും അനന്യതയും പ്രഘോഷിച്ച് ആയിരത്തോളം മാ ലാഖമാര്‍,സ്കേറ്റിംഗ് പാപ്പമാര്‍, ബൈക്ക് പാപ്പമാര്‍,വീല്‍ചെയര്‍ പാപ്പമാര്‍ തുടങ്ങിയവരും ഘോഷയാത്രയെ ആകര്‍ഷകമാക്കി.മുന്നൂറോളം യുവാക്കള്‍ ചേര്‍ന്ന് നയിച്ച ചലിക്കുന്ന തിരുപ്പിറവി ദൃശ്യം ആയിരുന്നു ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. കേരളത്തിന്‍റെയും തൃശൂരിന്‍റെയും തനിമ വിളിച്ചോതുന്ന ടാബ്ലോകള്‍ അടക്കം 12 നിശ്ചല ദൃശ്യങ്ങള്‍ ഘോഷയാത്രയുടെ ഭാഗമായി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group