അപ്പന്റെയും മകന്റെയും പുസ്തകങ്ങൾ ഒരേ വേദിയിൽ ഒരുമിച്ചു പ്രകാശനം ചെയ്യുന്നതിന് പുണ്യനഗരമായ ഭരണങ്ങാനം സാക്ഷ്യം വഹിച്ചു. വിനായക് നിർമ്മലിന്റെ നൂറാമത് പുസ്തകമായ ‘നീയൊന്നും അറിയുന്നില്ലെങ്കിലും’ എന്ന ലേഖനസമാഹാരവും മകൻ യോഹൻ ജോസഫ് ബിജുവിൻ്റെ ആദ്യകൃതിയായ ‘മിഷൻ റ്റു എ മിസ്റ്റീരിയസ് വില്ലേജ്’ എന്ന നോവലുമാണ് പ്രകാശനം ചെയ്യപ്പെട്ടത്. അസ്സീസി മാസികയുടെ മുൻ ചീഫ് എഡിറ്ററും സെന്റ് ജോസഫ് കപ്പൂച്ചിൻ പ്രൊവിൻസ് മുൻ പ്രൊവിൻഷ്യാളുമായ ഫാ. മാത്യു പൈകട, വിനായകിന്റെ പുസ്തകവും ഫാ. പോൾ കൊട്ടാരം കപ്പൂച്ചിൻ, യോഹന്റെ പുസ്തകവും പ്രകാശനം ചെയ്തു.
കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ നിയാസ് ടി. എച്ച്., വിനായകിന്റെ പുസ്തകവും സെന്റ്റ് തോമസ് ടി. ടി. ഐ. യിലെ അധ്യാപികയും നോവലിസ്റ്റിന്റെ അമ്മയുമായ ഷീജാമോൾ തോമസ് ‘മിഷൻ റ്റു എ മിസ്റ്റീരിയസ് വില്ലേജും’ ഏറ്റുവാങ്ങി.
പുസ്തക പ്രകാശനച്ചടങ്ങുകളുടെ ഭാഗമായി നടന്ന സമ്മേളനത്തിൽ ദീപനാളം വാരികയുടെ ചീഫ് എഡിറ്ററും കെ. സി. എസ്. എൽ. സംസ്ഥാന ഡയറക്ടറുമായ ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ചു.
സ്നേഹസേന മുൻ ഡയറക്ടറും മാധ്യമനിരീക്ഷകനുമായ ഡോ ജോർജ് സെബാസ്റ്റ്യൻ എസ്. ജെ. ഉദ്ഘാടനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group