അതിരുകളുമില്ലാത്ത സഹനം : ഫ്രാന്‍സീസ് പാപ്പാ

യാതനകള്‍ അനുഭവിക്കുന്നവര്‍ തമ്മില്‍ വിത്യാസമൊ അവര്‍ക്കിടയില്‍ അതിരുകളൊ ഇല്ലെന്ന് കോവിഡ് 19 മഹാമാരി നമ്മെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് മാര്‍പ്പാപ്പാ.“യാതനകളനുഭവിക്കുന്നവർ തമ്മിൽ വ്യത്യാസങ്ങളോ അതിരുകളോ ഇല്ലെന്ന് ഇന്നത്തെ മഹാമാരി നമ്മെ ഓർമ്മിപ്പിക്കുന്നു. അസമത്വങ്ങൾ ഇല്ലാതാക്കാനും മാനവകുടുംബം മുഴുവന്‍റെയും ആരോഗ്യത്തെ തകർക്കുന്ന അനീതിക്ക് പരിഹാരം കാണാനുമുള്ള സമയം സമാഗതമായി” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group