ബ്രഹ്‌മപുരം തീപിടുത്തo; പൊതുധാരണയുണ്ടാക്കുവാന്‍ സര്‍ക്കാര്‍ മുന്നിട്ടറങ്ങണം : മാർ പോള്‍ ആന്റണി മുല്ലശ്ശേരി

കൊച്ചി : കഴിഞ്ഞ ദിവസം ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തം ആവര്‍ത്തിക്കപ്പെടാതിരിക്കുന്നതിനായ് പൊതുധാരണയുണ്ടാക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് കെസിബിസി പ്രോ ലൈഫ് ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ആരോഗ്യമുള്ള സമൂഹം ലക്ഷ്യമാക്കി ആയിരിക്കണമെന്നും ബിഷപ് ഓര്‍മ്മപ്പെടുത്തി.

എട്ട് ദിനങ്ങളായി അന്തരീക്ഷവായു അതിഭീകരമാംവിധം മലിനമാകുകയും പൊതുജീവിതം ദുസ്സഹമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ബ്രഹ്‌മപുരം മാലിന്യ ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ പൊതുധാരണയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് ബിഷപ് ഡോ.പോള്‍ ആന്റണി മുല്ലശ്ശേരി പറഞ്ഞു. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ആരോഗ്യമുള്ള സമൂഹം ലക്ഷ്യമാക്കി ആയിരിക്കണം. ആരോഗ്യമുള്ള ജനതകള്‍ക്കല്ലാതെ മറ്റാര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പുരോഗമന പ്രവര്‍ത്തനങ്ങളും വികസന പ്രക്രിയകളും നടത്തുന്നതെന്നും ബിഷപ് ചോദിച്ചു. നിലവിലെ സാഹചര്യത്തില്‍ ജനിച്ചു വീഴുന്ന ശിശുക്കള്‍ വരെ വിഷപ്പുകയുടേയും അന്തരീക്ഷ മലിനീകരണത്തിന്റേയും ഭവിഷ്യത്തുകള്‍ അനുഭവിക്കുന്നുണ്ട്. സുരക്ഷിതമായ മാലിന്യ നിര്‍മ്മാര്‍ജനം കുടുംബങ്ങളില്‍ നിന്ന് തന്നെ ആരംഭിക്കണമെന്നും അഭിപ്രായപ്പെട്ട കെസിബിസി പ്രോ ലൈഫ് ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍, തെരുവോരങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് അനാരോഗ്യകരമായ ഒരു തലമുറയെ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group