സെമിത്തേരിയിലെ കുരിശുകൾ തകർത്ത നിലയിൽ

മുംബൈ: മുംബൈയിലെ മാഹിം സെന്റ് മൈക്കിൾസ് പള്ളിയുടെ സെമിത്തേരിയിലെ കുരിശുകൾ തകർത്ത നിലയിൽ. പതിനെട്ട് കുരിശുകളാണ് അടിച്ചു തകർത്ത നിലയിൽ കണ്ടെത്തിയത്. പള്ളി പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നവി മുംബൈ ഏരിയയിലെ കലംബോലി സ്വദേശി ദാവൂദ് ഇബ്രാഹിം മുഹമ്മദ് അൻസാരി (22) ആണ് പിടിയിലായത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്, മുംബൈ പോലീസ് എന്നിവർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ദേശീയ വക്താവ് ക്ളിഡേ ക്രാസ്റ്റോ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group