ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേട്ടം സ്വന്തമാക്കി ക്യാമറ നൺ

സന്യസ്തരുടെ ആകാശം വിശാലമാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് തൃശൂർ സ്വദേശിനിയായ സി. ലിസ്‌മി സിഎംസി.ക്യാമറ നൺ എന്ന് വിശേഷണമുള്ള സി.ലിസ്‌മി സിഎംസിയെ ആരും മറന്നു കാണില്ല. ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റെ ക്യാമറയിൽ ഒപ്പിയെടുത്ത ചിത്രങ്ങളിലൂടെ ജനങ്ങളുടെ മനസ്സിൽ ഇടം നേടിയ കന്യാസ്ത്രീയാണ് സി.ലിസ്‌മി.ഇപ്പോഴിതാ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കൊണ്ട്പ്രൊഫഷണൽ സിനിമാട്ടോഗ്രാഫറായ ആദ്യ സന്യാസിനി എന്ന അവാർഡ് കരസ്ഥമാക്കിയിരി ക്കുകയാണ് സിസ്റ്റർ.

യാദൃശ്ചികമായി കയ്യിൽ കിട്ടിയ ഒരു ചെറിയ ക്യാമറയിൽ നിന്ന് ആരംഭിച്ച കമ്പമാണ് സി. ലിസ്‌മിയെ “പ്രൊഫഷണൽ ക്യാമറാ നൺ” ആക്കി മാറ്റിയത്. താൽപ്പര്യം തിരിച്ചറിഞ്ഞ സുപ്പീരിയേഴ്സ് സി. ലിസ്‌മിയെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. സിനിമാറ്റോഗ്രഫിയിലും എഡിറ്റിങ്ങിലും ഡിപ്ലോമ കോഴ്സ് കഴിഞ്ഞ സിസ്റ്റർ തുടർന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേർണലിസത്തിൽ ബിരുദവും കരസ്ഥമാക്കി. നൂറിൽപരം ഗാനചിത്രീകരണങ്ങളും ഏതാനും ഡോക്യുമെന്ററി കളും, ഒട്ടേറെ ഷോർട്ട് ഫിലിമുകളും ഇതിനകം സി. ലിസ്‌മി ചെയ്തിട്ടുണ്ട്.തൃശ്ശൂരിലെ പുത്തൂരിനടുത്തുള്ള വെട്ടുകാട് എന്ന ഗ്രാമത്തിൽ പാറയിൽ ചാണ്ടി – അന്നമ്മ ദമ്പതികളുടെ ഇളയപുത്രിയായിട്ടാണ് സിസ്റ്റർ ലിസ്മി ജനിച്ചത്.പത്താം ക്ലാസ് പഠനത്തിനു ശേഷം സിഎംസി സന്യാസ സമൂഹത്തിൽ ചേർന്ന സിസ്റ്റർ 2007ൽ വ്രതവാഗ്ദാനം സ്വീകരിച്ചു.
വ്രതവാഗ്ദാനത്തിനു ശേഷമാണ് താൻ ആദ്യമായി ഗാനചിത്രീകരണം നടത്തിയതെന്ന് സിസ്റ്റർ ലിസ്മി പറയുന്നു. വി. യോഹന്നാൻ ക്രൂസിന്റെ കവിതയായ “ഓ സ്നേഹജ്വലയെ” എന്ന ഗാനമായിരുന്നു അത്.പിന്നീട് 2013ൽ സന്യാസ സമൂഹത്തിൽ ധ്യാനത്തിനുവേണ്ടി ഒരുപാട് ഭക്തിഗാനങ്ങൾ ചിത്രീകരിക്കുകയും അത് ദൈവചനത്തിനായി യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. അങ്ങനെ സോഷ്യൽ മീഡിയയിലൂടെ ലോകം മുഴുവനിലേക്കും ദൈവിക നന്മയുടെ സുഗന്ധം പരത്താൻ ദൈവം എന്നെ നിയോഗിക്കുകയായി രുന്നുവെന്നും, 2017ൽ എന്റെ കഴിവ് മനസിലാക്കി സുപ്പീരിയർ ജനറൽ Sr.സിബി ഗുഡ്നെസ്സ് ടിവിയുടെ GIFT എന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫഷണലായി ക്യാമറ പഠിക്കാൻ എന്നെ അയച്ചു. എന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ Sr. Aneeja മീഡിയ പ്രവർത്തനങ്ങൾക്കാ യുള്ള ഉപകരണങ്ങൾ വാങ്ങി നൽകി എന്നെ പ്രോത്സാഹിപ്പിച്ചു. ഇപ്പോഴത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ Sr. ക്രൈസ്ലിൻ പ്രാർത്ഥനയും ധൈര്യവും പകർന്ന് എപ്പോഴും എന്റെ കൂടെയുണ്ട്. ഒപ്പം തന്നെ സന്യാസ സമൂഹത്തിലെ എന്റെ സഹോദരിമാർ എനിക്ക് നൽകുന്ന പിന്തുണയും സഹായങ്ങളും വലുതാണ്. ഏതൊരു സാഹചര്യത്തിലും ഷൂട്ടിങ്ങിനായി കടന്നു ചെല്ലുമ്പോൾ ആദ്യമൊക്കെ ജനങ്ങൾ അത്ഭുതത്തോടെ നോക്കുമെങ്കിലും പിന്നീട് വളരെ സൗഹൃദത്തോടുകൂടി എനിക്ക് വേണ്ടതായ എല്ലാ സൗകര്യങ്ങളും ചെയ്ത് തന്നിട്ടുണ്ട്. എനിക്ക് കിട്ടിയിട്ടുള്ള ഏറ്റവും വലിയ പ്രോത്സാഹനം ഒരു കയ്യിൽ ജപമാലയും മറു കയ്യിൽ ക്യാമറയും ഏന്തിയ സിസ്റ്റർ സൂപ്പറാട്ടോ എന്ന വാക്കുകളാണ് സിസ്റ്റർ പറയുന്നു.

ആധുനിക സമൂഹം ക്രൈസ്തവ സന്യാസത്തെ എത്ര താറടിച്ചു കാണിച്ചാലും ക്രൈസ്തവ സന്യാസത്തിന്റെ മഹാത്മ്യവും അത് നൽകുന്ന ധൈര്യവും ഒരിക്കൽ കൂടി ലോകത്തോട് വിളിച്ചു പറയുകയാണ് സിസ്റ്റർ ലിസ്മിയുടെ നേട്ടങ്ങൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group