ക്യാൻസറിനെ തോല്പിച്ച് വൈദികനാകാൻ സാധിച്ചത് ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ അനുഗ്രഹം : വൈദികന്റെ സാക്ഷ്യം വൈറലാകുന്നു

ഒരു വൈദികനായിത്തീരണം എന്നാഗ്രഹിച്ച തനിക്ക് അപ്രതീക്ഷിതമായി പിടിപെട്ട ക്യാൻസർ രോഗത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ പ്രാർത്ഥനയുടെയും ആശീർവാദത്തിന്റെ യും ഫലമാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള വൈദികന്റെ പോസ്റ്റ് വൈറലാകുന്നു.

തുടർച്ചയായ ക്ഷീണവും വിട്ടുമാറാത്ത ചുമയുമായിട്ടാണ് നീണ്ട യാത്ര കഴിഞ്ഞ് 17കാരനായ പീറ്റർ സർഷിച്ച് വീട്ടിലെത്തിയത്. ന്യൂമോണിയ എന്ന് ആദ്യം സംശയിച്ചുവെങ്കിലും രോഗനിർണ്ണയത്തിൽ വെളിവായത് ലിംഫോമ കാൻസറാണെന്നായിരുന്നു. ഒരു വൈദികനായിത്തീരണം എന്നാഗ്രഹിച്ച തനിക്ക് എന്തുകൊണ്ട് ഇങ്ങനെയൊരു അസുഖം വന്നു എന്ന് പീറ്റർ വിഷമിച്ചു. കീമോത്തെറാപ്പിയ്ക്ക് പിന്നാലെ തന്നെ വിഷാദവും പിടികൂടി.പക്ഷേ വിശ്വാസം കൊണ്ട് വിഷാദത്തെ മറികടക്കാൻ പീറ്ററിന് കഴിഞ്ഞു.ആശുപത്രി കിടക്കയിൽ നിന്ന് അദ്ദേഹം നിത്യവും ദിവ്യകാരുണ്യം സ്വീകരിച്ചിരുന്നു.

അതിനിടയിൽ ദൈവം തന്നോട് പലതവണ സംസാരിക്കുന്നതായും പീറ്ററിന് തോന്നി. “പീറ്റർ ഇത് കടന്നു പോകാൻ വളരെ പ്രയാസമാണെന്ന് എനിക്കറിയാം. ഈ സഹനം നിന്നിൽ നിന്ന് ഞാൻ എടുത്തുമാറ്റുകയാണ്.”ഇങ്ങനെയൊരു സ്വരമാണ് പീറ്റർ കേട്ടത്. അതിനിടയിൽ പീറ്ററിന് വലിയൊരു ആഗ്രഹം.വത്തിക്കാനിലെത്തി ബെനഡിക്ട് പതിനാറാമനെ കാണണം. ഒടുവിൽ ആ ആഗ്രഹം സാധിച്ചു 2012 മെയ് മാസം. പാപ്പായെ കാണാൻ വേണ്ടി കാത്തു നിന്നവർക്കിടയിൽ പീറ്ററും കുടുംബവു മുണ്ടായിരുന്നു.

പീറ്ററിന്റെ രോഗവിവരം മനസ്സിലാക്കിയ പാപ്പാ അവന്റെ നെഞ്ചിൽ കൈവച്ച് പ്രാർത്ഥിച്ചു.വലതുവശത്തെ നെഞ്ചിലായിരുന്നു ട്യൂമർ വളർന്നു കൊണ്ടിരുന്നത്. ആ ഭാഗത്ത് തന്നെയാണ് പാപ്പ കൈവച്ചു പ്രാർത്ഥിച്ചത്. സാധാ രണയായി തലയിൽ കൈകൾ വച്ചാണ് പ്രാർത്ഥിക്കുന്നത്. പക്ഷേ ബെനഡിക്ട് പതിനാറാമന്റെ ഈ പ്രവൃത്തി അസാധാരണമായിരുന്നു.

ഒരു വൈദികനായി മാറാനാണ് തന്റെ ആഗ്രഹമെന്നും പീറ്റർ പാപ്പായെ അറിയിച്ചു. ചികിത്സ തുടർന്നുവെങ്കിലും പീറ്റർ വിശ്വസിക്കുന്നത് തന്റെ രോഗം മാറ്റിയത് പാപ്പായുടെ കരസ്പർശവും പ്രാർത്ഥനയും തന്നെയാണെന്നാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group