കുട്ടികൾ സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് കർദിനാൾ

കുട്ടികൾ സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനെപ്പറ്റി ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ഇറ്റാലിയൻ കർദിനാൾ രംഗത്ത്. മഹാമാരിയുടെ പശ്ചാത്തലത്തിൽ യുവജനങ്ങളുടെ ഭാവിയും പ്രതീക്ഷയും ഉയർത്തിപ്പിടിക്കാൻ സഭയെ പ്രചോദിപ്പിച്ചു സംസാരിക്കുന്നതിനിടെയാണ് ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസിന്റെ പ്രസിഡന്റ് കർദിനാൾ ഗ്വാൽറ്റീറോ ബസ്സിറ്റി കുട്ടികളെയും സാമൂഹ്യമാധ്യമങ്ങളെയും സംബന്ധിച്ച് സംസാരിച്ചത്. ജനുവരി 24ന് സിറിയയിൽ 10 വയസ്സുകാരി മീഡിയയുടെ അതിപ്രസരം മൂലം മരണപ്പെട്ട സാഹചര്യത്തിലാണ് ഇത്തരം ഒരു വിഷയത്തെക്കുറിച്ച് കർദിനാൾ സംസാരിച്ചത്. പലർമോയിൽ ടിക്‌ടോക് ഗെയിം കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയാണ് ഗെയിമിന്റെ നിബന്ധനകൾ പിന്തുടർന്ന് അപകട മരണത്തിന് കീഴടങ്ങിയത്. ഈ മരണത്തിൽ സാമൂഹ്യ മാധ്യമത്തിനും പങ്കുണ്ടെന്ന് കർദിനാൾ ചൂണ്ടികാണിച്ചു. കുട്ടികളിൽ അനുകരണ മനോഭാവം വളരെ കൂടുതലാണെന്നും ഒരു നായകകഥാപാത്രമോ മത്സരമോ അവരുടെ മനസ്സിൽ സൃഷ്ടിക്കുന്നത് അപകടകരങ്ങളായ മാറ്റങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കൊറോണവൈറസ് ലോകത്ത്, പ്രത്യേകമായി കുട്ടികളിലും യുവ സമൂഹത്തിലും ഉണ്ടാക്കിയത് വിഷമകരമായ സാഹചര്യമാണ്. അവരോട് അടുപ്പം പുലർത്താനും അവരെ ഉയർത്തിക്കൊണ്ടുവരാൻ വേണ്ടത് ചെയ്യാനും സഭ എന്ന നിലയിൽ തങ്ങൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാർ തങ്ങളുടെ യുവത്വവും ചുറുചുറുക്കും വീടുകളിൽ തന്നെ ഇല്ലാതാക്കുന്നത് ഖേദകരമാണ്. മഹാമാരി ഏൽപ്പിച്ച ആഘാതം കുട്ടികൾക്കുമേൽ നിശബ്ദമായി തുടർന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. ദുർബലർക്കും വയോധികർക്കുമിടയിൽ  സ്നേഹത്തിന്റെ അടയാളമായി നിലകൊള്ളാൻ യുവജനങ്ങൾക്കും കുട്ടികൾക്കും സാധിക്കുമെന്നും ഇതിനായി ത്യാഗപൂർണമായ ശ്രമങ്ങൾ നടത്തണമെന്നും കർദിനാൾ ഉദ്ബോധിപ്പിക്കുന്നു. ശ്ലീഹന്മാരെപ്പോലെ യേശുക്രിസ്തുവിൽ വിശ്വസിക്കാനും അവിടുത്തെ പാത പിഞ്ചെല്ലാനും അദ്ദേഹം ആഹ്വാനം  ചെയ്യുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group