ബിഷപ്പ് ജോസഫ് ജി ഫെർണാണ്ടസിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊല്ലം രൂപതയുടെ മുൻ മെത്രാൻ അഭിവന്ദ്യ ജോസഫ് ജി ഫെർണാണ്ടസ് പിതാവിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

തന്റെ ശുശ്രൂഷാ മേഖലകളിൽ ജനങ്ങൾക്കും തന്നോട് ചേർന്ന് പ്രവർത്തിച്ചിരുന്നവർക്കും ഒരുപോലെ സ്വീകാര്യനായ അജപാലകനായിരുന്നു മാർ ജോസഫ് ജി ഫെർണാണ്ടസ് പിതാവെന്ന് അനുശോചന സന്ദേശത്തിൽ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

കൊല്ലം രൂപതയുടെ മെത്രാൻ എന്ന നിലയിലും കെസിബിസി വൈസ് പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹത്തോട് ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചു. തന്റെ മുൻഗാമിയായിരുന്ന അഭിവന്ദ്യ ജെറോം ഫെർണാണ്ടസ് പിതാവിന്റെ ആധ്യാത്മിക ശൈലിയിലും മനുഷ്യബന്ധം സ്ഥാപിക്കാനുള്ള സ്വതസിദ്ധമായ കഴിവുകൾ ഉപയോഗിച്ചും കൊല്ലം രൂപതയുടെ മെത്രാൻ എന്ന നിലയിൽ അഭിവന്ദ്യ ജോസഫ് പിതാവ് പ്രവർത്തിച്ചു. വൈദികരോടും സമർപ്പിതരോടും ജനങ്ങളോടും ഒരുപോലെ സൗഹൃദത്തിലും നിരന്തരമായ സംഭാഷണത്തിലും പിതാവ് ഏർപ്പെട്ടിരുന്നു. എല്ലാ അജപാലന രംഗങ്ങളിലും ശക്തമായ നേതൃത്വം നൽകിക്കൊണ്ടാണ് പിതാവ് പ്രവർത്തിച്ചത്. വൈദികർക്ക് അവരുടെ പ്രവർത്തന മണ്ഡലങ്ങളിൽ പൂർണ്ണമായ സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ടും എന്നാൽ ആവശ്യമായ നിർദേശങ്ങൾ നൽകിയും അദ്ദേഹം സംഘാതാത്മകമായ നേതൃത്വശൈലി പ്രാവർത്തികമാക്കി. ജനങ്ങൾ അദ്ദേഹത്തെ സ്നേഹിച്ചിരുന്നു, അദ്ദേഹം അവരെയും. പൗരോഹിത്യപ്പട്ടം സ്വീകരിച്ചതിനു ശേഷം 73 വർഷവും മെത്രാനായതിനു ശേഷം 44 വർഷവും സഭയിൽ നിസ്വാർത്ഥമായ ശുശ്രൂഷ ചെയ്ത അഭിവന്ദ്യ ജോസഫ് ജി ഫെർണാണ്ടസ് പിതാവ് കൊല്ലം രൂപതയിലും കേരളാ കത്തോലിക്കാ സഭയിലും എന്നും അനുസ്മരിക്കപ്പെടുമെന്ന് കർദിനാൾ തന്റെ അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group