കർദിനാൾ സ്റ്റെഫാൻ വിഷൻസ്‌കി വിശുദ്ധ പദവിയിലേക്ക്..

വാഴ്‌സോ: പോളണ്ടിലെ കത്തോലിക്കാ സഭയെ നയിച്ച കർദിനാൾ സ്റ്റെഫാൻ വിഷൻസ്‌കി വിശുദ്ധപദവിയിലേക്ക്. സെപ്തംബർ 12 വാഴ്‌സോയിലെ ദൈവകൃപയുടെ ആലയം എന്നറിയപ്പെടുന്ന ദേവാലയത്തിൽ വെച്ച് നടക്കുന്ന തിരുകർമ്മങ്ങൾക്ക് കർദിനാൾ മാർസെല്ലോ സെമറാരോ നേതൃത്വം നൽകും.
പോളിഷ് ജനതയുടെ ഓർമകളിൽ ഇന്നും ജീവിക്കുന്ന കർദിനാളണ് വിഷൻസ്‌കി. പോളിഷ് നാഷണൽ ഹീറോ’ എന്ന് പോളിഷ് ജനത വിശേഷിപ്പിക്കുകയും ‘മില്ലേനിയം പ്രിമേറ്റ്’ (ഒരു യുഗത്തിന്റെ പ്രധാനാചാര്യൻ) എന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പേരുചൊല്ലി വിളിക്കുകയും ചെയ്ത കർദിനാളിനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പോളിഷ് വിശ്വാസ സമൂഹം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group