ബെനഡിക്ട് പാപ്പയുടെ സംസ്കാര ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ൽ കർദിനാൾമാരും സിബിസിഐ പ്രസിഡന്‍റും പങ്കെടുക്കും

കൊച്ചി : കാലം ചെയ്ത ബെന​​​ഡി​​​ക്ട് പ​​​തി​​​നാ​​​റാ​​​മ​​​ൻ പാ​​​പ്പാ​​​യു​​​ടെ സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ൽ ഇ​​​ന്ത‍്യ​​​യി​​​ലെ എ​​​ല്ലാ ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രും സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റും പ​​​ങ്കെ​​​ടു​​​ക്കും.

സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി, മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്പും കെ​​സി​​ബി​​സി പ്ര​​സി​​ഡ​​ന്‍റു​​മാ​​യ ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ ബാ​​വ, ക​​ർ​​ദി​​നാ​​ൾ​​മാ​​രായ ഓ​​സ്വാ​​ൾ​​ഡ് ഗ്രേ​​ഷ്യ​​സ്, ഫി​​ലി​​പ് നേ​​രി ഫെ​​റാ​​വോ, ആ​​ന്‍റ​​ണി പൂ​​ല, സി​​ബി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ആ​​ൻ​​ഡ്രൂ​​സ് താ​​ഴ​​ത്ത്, മാ​​വേ​​ലി​​ക്ക​​ര ബി​​ഷ​​പ് ജോ​​ഷ്വ മാ​​ർ ഇ​​ഗ്നാ​​ത്തി​​യോ​​സ് എ​​ന്നി​​വ​​ർ സംബന്ധിക്കും.

മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യും മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ ബാ​​വ​​യും ഇ​​ന്ന​​ലെ ബ​​​ന​​​ഡി​​​ക്ട് പ​​​തി​​​നാ​​​റാ​​​മ​​​ൻ പാ​​​പ്പാ​​​യ്ക്ക് ആ​​ദ​​രാ​​ഞ്ജ​​ലി​​യ​​ർ​​പ്പി​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group