ബ്രസീലിലെ പ്രളയക്കെടുതികൾക്ക് സഹായവുമായി കാരിത്താസും യൂറോപ്യൻ യൂണിയനും.

അതിരൂക്ഷമായ മഴമൂലമുള്ള പ്രളയക്കെടുതികൾ നേരിടുന്ന ബ്രസീലിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ ബ്രസീലിലെ കാരിത്താസ് സംഘടനയും യൂറോപ്യൻ യൂണിയനും കൈകോർക്കുന്നു.

ബ്രസീലിൽ ആഴ്ചകളായി പെയ്യുന്ന കനത്ത മഴമൂലമുള്ള അതിശക്തമായ കെടുതികൾ മൂലം ഇതുവരെ ഇരുപത്തിയഞ്ചിലധികം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ആറരലക്ഷത്തിലധികം ആളുകളെ നേരിട്ട് ബാധിച്ച ഈ അടിയന്തിരാവസ്ഥയിൽ അഞ്ഞൂറ്റിപ്പതിനേഴ് പേർക്ക് പരിക്കേൽക്കുകയും ഏതാണ്ട് ഒരു ലക്ഷത്തോളം ആളുകൾ ഭവനരഹിതരാകുകയും ചെയ്തു.

കഴിഞ്ഞ നവംബറിന് ശേഷം പെയ്ത മഴയിൽ രാജ്യത്തെ വിവിധയിടങ്ങളിൽ, പ്രത്യേകിച്ച് ബാഹിയ, മിനാസ് ജെറായിസ് പ്രദേശങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.ഈ അവസ്ഥയിൽ ബ്രസീലിലെ കാരിത്താസ് ഉപവിസംഘടന, അവിടുത്തെ മെത്രാൻ സംഘവുമായി ചേർന്ന് ബാഹിയ, മിനാസ് ജെറായിസ് പ്രദേശങ്ങളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തങ്ങൾ ആരംഭിച്ചു. ഭക്ഷണം, കുടിവെള്ളം, വസ്ത്രം, കോവിഡ് പ്രതിരോധത്തിനായി ആരോഗ്യ-ശുചിത്വസംരക്ഷണത്തിനുള്ള വസ്തുക്കൾ എന്നിങ്ങനെയുള്ള സഹായങ്ങളാണ് കാരിത്താസ് ലക്ഷ്യം വയ്ക്കുന്നത്. ബ്രസീലിനുള്ള അന്താരാഷ്ട്ര സഹായത്തിന്റെ ഭാഗമായി യൂറോപ്യൻ യൂണിയൻ, അന്താരാഷ്ട്ര കാരിത്താസ് സംഘാടന, ബ്രസീലിലെ മെത്രാന്മാരുടെ സംഘം എന്നിവയുടെ പ്രതിനിധികൾ കെടുതികൾ ഏറ്റവും കൂടുതൽ ബാധിച്ച ഇടങ്ങൾ സന്ദർശിക്കും. യൂറോപ്യൻ യൂണിയൻ, കാരിത്താസ്, അദ് വേനിയാത് എന്നിവരിൽനിന്നുള്ള സംഭാവനകളാണ് ലഭിക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group