കരുണയുടെ കരമാകുവാൻ കാരിത്താസ് ഫാമിലി ഹോസ്പിറ്റല്‍ കളത്തിപ്പടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കോട്ടയം : കാരി​ത്താ​സ് ഹോ​സ്പി​റ്റ​ല്‍ കോ​ട്ട​യം ക​ള​ത്തി​പ്പ​ടി​യി​ല്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു. ജി​ല്ല​യി​ല്‍ ത​ന്നെ കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ല്‍ ട്ര​സ്റ്റി​ന്‍റെ നാ​ലാ​മ​ത്തെ ആ​ശു​പ​ത്രി​യാ​ണ് ക​ള​ത്തി​പ്പ​ടി​യി​ല്‍ ആ​രം​ഭി​ച്ച​ത്. പു​തി​യ കാ​രി​ത്താ​സ് ഫാ​മി​ലി ഹോ​സ്പി​റ്റ​ലി​ന്‍റെ പ്ര​വ​ര്‍ത്ത​നം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ട്ട​യം ക്നാ​നാ​യ ക​ത്തോ​ലി​ക്കാ അ​തി​രൂ​പ​ത​യു​ടെ കാ​രു​ണ്യ​ത്തി​ന്‍റെ മു​ഖ​മാ​യ കാ​രി​ത്താ​സ് ആ​ശു​പ​ത്രി 60 വ​ര്‍ഷ​ത്തെ പ്ര​വ​ര്‍​ത്ത​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​ പോ​കു​ന്ന​തി​നി​ട​യി​ല്‍ പു​തി​യ ചു​വ​ടു​വ​യ്പ്പാ​യി​ട്ടാ​ണ് നാ​ലാ​മ​ത്തെ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍ത്ത​നം ക​ള​ത്തി​പ്പ​ടി​യി​ല്‍ ആ​രം​ഭി​ച്ച​ത്.

കോ​ട്ട​യം അ​തി​രൂ​പ​ത ആ​ര്‍ച്ച് ബി​ഷ​പ്പ് മാ​ര്‍ മാ​ത്യു മൂ​ല​കാ​ട്ട് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​നും കാ​രി​ത്താ​സ് ആ​ശു​പ​ത്രി ട്ര​സ്റ്റ് ചെ​യര്‍മാ​നു​മാ​യ മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ല്‍, തോ​മ​സ് ചാ​ഴി​ക്കാ​ട​ന്‍ എം​പി, തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ, വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ടി. സോ​മ​ന്‍കു​ട്ടി, കാ​രി​ത്താ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ബി​നു കു​ന്ന​ത്ത് എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group