ചേരികളിൽ കഴിയുന്ന എയ്ഡ്സ് ബാധിതർക്ക് കൈത്താങ്ങായി കാരിത്താസ് ഇന്ത്യ

ദൽഹിയിലെ ചേരിപ്രദേശങ്ങളിൽ കഴിയുന്ന നിർധനരായ എച്ച് ഐ വി ബാധിതർക്ക് കൈത്താങ്ങാകുവാൻ കാരിത്താസ് ഇന്ത്യ.

രോഗികളുടെയും അവരുടെ കുടുംബത്തിന്റെയും ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള വിവിധ പരിപാടികളാണ് കാരിത്താസ് ആസൂത്രണം ചെയ്തിരിക്കുന്നത്.

എച്ച് ഐ വി ബാധിതരായ സ്ത്രീകളിൽ ഭൂരിപക്ഷവും സാമ്പത്തികമായി സ്വയംപര്യാപ്തരല്ല. അവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രേരിപ്പിക്കുകയാണ് ആദ്യ മാർഗ്ഗം. അതിനായി ഇവർക്ക് തൊഴിൽ പരിശീലനവും തുടർന്ന് തൊഴിൽ ഉപകരണങ്ങളും നല്കുന്നു. കാരിത്താസ് ഇന്ത്യയുടെ സാമ്പത്തിക സഹായവും തൊഴിൽ നിർദ്ദേശങ്ങളും ലഭിക്കണമെങ്കിൽ പേര് രജിസ്ട്രർ ചെയ്തിരിക്കണം.
ഇപ്രകാരം പേരു രജിസ്ട്രർ ചെയ്തവർക്ക് മാത്രമാണ് സഹായം ലഭിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group