ഉക്രയിൻ അഭയാർത്ഥികൾക്ക് സഹായവുമായി ഹങ്കറിയിലെ കാരിത്താസ് സംഘടന

യുദ്ധം മൂലം ഉക്രയിനിൽ നിന്നു ഹങ്കറിയിൽ അഭയം തേടിയെത്തിയ വർക്ക് സഹായം നൽകാൻ പ്രാദേശിക കത്തോലിക്കാമെത്രാൻ സംഘം കത്തോലിക്കാ ഉപവിപ്രവർത്തന സംഘടനയായ കാരിത്താസിനെ ചുമതലപ്പെടുത്തി.

പ്രാദേശിക കാരിത്താസ് ഘടകം ഹങ്കറിയിലെ സർക്കാർ സർക്കാരിതര സംഘടനകളുമായി സഹകരിച്ചുകൊണ്ടായിരിക്കും ഉക്രയിൻകാരായ അഭയാർത്ഥികൾക്ക് സംരക്ഷണം ഉറപ്പാക്കുക.

അവർക്കാവശ്യമായ സഹായം എത്തിക്കുന്നതിനനിവാര്യമായ അടിയന്തര സാമ്പത്തിക സഹായം ഹങ്കറിയിലെ മെത്രാൻ സംഘം ഉറപ്പു നൽകിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group