വെ​​ർ​​ച്വ​​ൽ യൂ​​ത്ത് ഫെ​​സ്റ്റി​​വ​​ലിൽ ‘കാർലോ ഫെസ്റ്റ്’ കലാമത്സരങ്ങൾ…

കോ​​ട്ട​​യം: സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യി​​ലെ യു​​വ​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി കാ​​ർ​​ലോ ഫെ​​സ്റ്റ് എ​​ന്ന പേ​​രി​​ൽ ഗ്ലോ​​ബ​​ൽ വെ​​ർ​​ച്വ​​ൽ യൂ​​ത്ത് ഫെ​​സ്റ്റി​​വ​​ൽ ഒ​​രു​​ക്കു​​ന്നു.വിജയികളെ കാത്തിരിക്കുന്നത് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ്.മാ​​ണ്ഡ്യ രൂ​​പ​​ത​​യു​​ടെ കീ​​ഴി​​ലു​​ള്ള ബം​​ഗ​​ളൂ​​രു-​​കൊ​​ത്ത​​നൂ​​ർ സെ​​ന്‍റ് മേ​​രീ​​സ് ഇ​​ട​​വ​​ക​​യി​​ലെ എ​​സ്എം​​വൈ​​എ​​മ്മി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഓ​​ണ്‍​ലൈ​​നാ​​യി​​ട്ടു​​ള്ള മ​​ത്സ​​ര​​ങ്ങ​​ൾ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. ഇം​​ഗ്ലീ​​ഷ്, മ​​ല​​യാ​​ളം വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി വ്യ​​ക്തി​​ഗ​​ത​​വും ഗ്രൂ​​പ്പ് അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​മാ​​ണു മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​ത്.

വ്യ​​ക്തി​​ഗ​​ത ഇ​​ന​​ങ്ങ​​ൾ: സിം​​ഗി​​ൾ സോം​​ഗ്, സിം​​ഗി​​ൾ ഡാ​​ൻ​​സ്, ഫോ​​ട്ടോ​​ഗ്രാ​​ഫി, പെ​​ൻ​​സി​​ൽ സ്കെ​​ച്ചിം​​ഗ്, ഉ​​പ​​ന്യാ​​സം (ഇം​​ഗ്ലീ​​ഷ്, മ​​ല​​യാ​​ളം), പ്ര​​സം​​ഗം (ഇം​​ഗ്ലീ​​ഷ്, മ​​ല​​യാ​​ളം), മോ​​ണോ ആ​​ക്ട്, ക​​വി​​താ ര​​ച​​ന (ഇം​​ഗ്ലീ​​ഷ്, മ​​ല​​യാ​​ളം), ക്വി​​സ്. ഗ്രൂ​​പ്പ് മ​​ത്സ​​ര​​ങ്ങ​​ൾ: ഗ്രൂ​​പ്പ് സോം​​ഗ്, ഗ്രൂ​​പ്പ് ഡാ​​ൻ​​സ്, വ​​ണ്‍ മി​​നി​​റ്റ് പ്രൊ​​ഡ​​ക്ഷ​​ൻ വീ​​ഡി​​യോ കോ​​ണ്ട​​സ്റ്റ്, മൈം ​​എ​​ന്നി​​വ​​യാ​​ണ്. ര​​ജി​​സ്ട്രേ​​ഷ​​ൻ 30ന് ​​സ​​മാ​​പി​​ക്കും. ഒ​​ക്ടോ​​ബ​​ർ 15 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി​​ട്ടാ​​ണ് ക​​ലാ​​മ​​ത്സ​​ര​​ങ്ങ​​ളു​​ടെ എ​​ൻ​​ട്രി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന​​ത്. ക​​ർ​​ദ്ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി സ​​മ്മാ​​ന​​ദാ​​നം നി​​ർ​​വ​​ഹി​​ക്കും.

. http://stmarychurchkothanur.com/chavara-youth/carlo-fest/ എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ ര​​ജി​​സ്ട്രേ​​ഷ​​ൻ വി​​വ​​ര​​ങ്ങ​​ൾ ല​​ഭി​​ക്കും. 07899205552, 07736710126, 08296605693, 07760202433.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group