ലഹരിക്കെതിരെ ‘കാര്‍ട്ടൂണ്‍ മതില്‍’ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു

കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്‍റെ ആഭിമുഖ്യത്തില്‍ തിരുവല്ലയില്‍ സംഘടിപ്പിച്ച ലഹരിക്കെതിരെ ‘കാര്‍ട്ടൂണ്‍ മതില്‍’ എന്ന ബോധവത്കരണ പരിപാടി മാര്‍ത്തോമാ മെത്രാപ്പോലീത്ത ഡോ.തിയഡോഷ്യസ് ഉദ്ഘാടനം ചെയ്തു.

ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് കാര്‍ട്ടൂണുകളിലൂടെയും വരകളിലൂടെയും സമൂഹത്തിന് നവീനമായ സന്ദേശം പകരുവാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്വസ്ഥതയും സമാധാനവും ഇല്ലാതെയാക്കി കുടുംബങ്ങളെ ശിഥിലമാക്കുന്ന വിപത്തുകള്‍ക്കെതിരെ ഏവരും ഒന്നിക്കണമെന്നും, കലാകാരന്മാരുടെ കൂട്ടായ്മകള്‍ അവരുടെ കഴിവുകളിലൂടെ സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പ്രതികരിക്കുവാന്‍ ഇടയാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

പ്രസിഡന്‍റ് റവ. ഡോ. ജോസ് പുനമഠം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, സോണല്‍ സെക്രട്ടറി ലിനോജ് ചാക്കോ, ജോജി പി. തോമസ്, ജോയ് ആലുക്കാസ് മാള്‍ മാനേജര്‍ ഷെല്‍ട്ടന്‍ വി. റാഫേല്‍, ബെന്‍സി തോമസ്, ആനി ചെറിയാന്‍, ഫ്രാങ്ക്ലിന്‍ ഫ്രാന്‍സിസ്, സിജോ ജോസഫ് എന്നിവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group