പാല ബിഷപ്പിനെതിരെയുള്ള കേസ് കടുത്ത നീതിനിഷേധം: അൽമായ ഫോറം സെക്രട്ടറി…

കോട്ടയം:കേരളീയ സമൂഹം ജാഗ്രത പാലിക്കേണ്ട വിഷയങ്ങൾ തുറന്നു പറഞ്ഞതിന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തത് അങ്ങേയറ്റം പ്രതിഷേധാഹാർഹമാണെന്ന് സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പറഞ്ഞു.

വോട്ടുരാഷ്ട്രീയത്തിന്റെ മറവിൽ ഭീകരപ്രസ്ഥാനങ്ങളെയും തീവ്രവാദി സംഘടനകളെയും വെള്ളപൂശാൻ ശ്രമിക്കുന്നവരാണ് കേസിന് പിറകിലുള്ളത്.ബിഷപ്പിനെതിരെയുള്ള ഏതു നീക്കത്തെയും വിശ്വാസ സമൂഹം ശക്തമായിനേരിടുമെന്നും സർക്കാർ സംവിധാനങ്ങളെയും
നിയമവ്യവസ്ഥകളെപ്പോലും നിർവീര്യമാക്കുന്ന തലങ്ങളിലേയ്ക്ക് സംഘടിത ഭീകരവാദവും നാർക്കോട്ടിസവും സമൂഹത്തിന്റെ സമസ്തമേഖലകളിലും സ്വാധീനമുറപ്പിക്കുന്നതിന്റെ അപായസൂചനകൾ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നുയരുന്നത് നിസാരവൽക്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.ക്രൈസ്തവ കുടുംബസംസ്കാരത്തെ തകർക്കുന്ന വിധത്തിൽ പല വെല്ലുവിളികളും ഉയരുന്നുവെന്ന മാർകല്ലറങ്ങാട്ടിന്റെ കണ്ടെത്തലുകൾ യാഥാർഥ്യമാണെന്നും മതസൗഹാർദ്ദത്തിനും സാമൂഹിക സമാധാനത്തിനും ഇവ വലിയ ആശങ്കകൾ ഉയർത്തുന്നുവെന്നും,കേരളത്തിലെ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ നീക്കങ്ങൾ നടക്കുന്നു എന്നത് വസ്തുതയാണെന്നും സാമുദായിക സൗഹാർദം തകർക്കുന്ന തരത്തിലുള്ള ഇത്തരം സംഭവങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group