മിഷനറിസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകൾക്കെതിരെ മതപരിവർത്തനത്തിന് കേസ്..

വഡോദര: മതപരിവർത്തനത്തിന്റെ പേരിൽ മിഷനറിസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകൾക്കെതിരെ കേസ്.ഗുജറാത്തിലെ വഡോദര നിർമ്മല ശിശുഭവനിലെ കന്യാസ്ത്രീകൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സംസ്ഥാനത്തെ മതപരിവർത്തന നിയമത്തിൽ നിന്ന് വ്യതിചലിച്ചുവെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.നിർമ്മല ശിശുഭവനിലെ അന്തേവാസികളായ പെൺകുട്ടികളെ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചു എന്നതാണ്കേസ്.

എന്നാൽ കേസ് വ്യാജമാണെന്നും ഇവിടെ മാനസികവും ശാരീരികവുമായി വൈകല്യം നേരിടുന്ന 22 പേരുൾപ്പടെ 48 പെൺകുട്ടികളാണ് ഉള്ളത്.എന്താണ് ഞങ്ങൾ ചെയ്ത കുറ്റമെന്ന് അറിയില്ലെന്നും മിഷനറിസ് ഓഫ് ചാരിറ്റിയിലെ സന്യസ്തർ പറയുന്നു.

കേസ് വളച്ചൊടിച്ചതാണെന്നും വാസ്തവവിരുദ്ധവും അടിസ്ഥാന രഹിതവുമായ കേസാണിതെന്നും ഈശോസഭ വൈദികനും ആക്ടിവിസ്റ്റുമായ ഫാ. സെട്രിക് പ്രകാശ് പറഞ്ഞു.

2003 ലെ ഗുജറാത്ത് ഫ്രീഡം ഓഫ്റിലിജിയൻ ആക്ട് പ്രകാരമുള്ള ഈ സ്ഥാപനം പരാതിയെ തുടർന്ന് ഡിസ്ട്രിക് സോഷ്യൽ ഡിഫൻസ് ഓഫീസർ മായാൻക് ത്രിവേദി സന്ദർശിച്ചു. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രസിഡന്റും കൂടെയുണ്ടായിരുന്നു. കൂടാതെ ഡിസംബർ 13ന് പോലീസ് അധികാരികളും മാധ്യമപ്രവർത്തകരും ഒന്നരമണിക്കൂറോളം അനാഥാലയത്തിൽ പരിശോധന നടത്തിയെന്നും . പോലീസ് പോയതിന് ശേഷം ആറുപേരടങ്ങുന്ന മറ്റൊരു സംഘം വൈകുന്നേരം ഏഴു മണി മുതൽ രാത്രി 11 വരെ പരിശോധന തുടർന്നുവെന്നും . തങ്ങളുടെ അനുദിന പ്രവർത്തനങ്ങളുടെ മുക്കും മൂലയും പരിശോധിച്ചാണ് സംഘം മടങ്ങിയതെന്നും സിസ്റ്റർ ഇമ്മാക്കുലേറ്റ് പറഞ്ഞു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group