11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം അറിയിച്ച് കത്തോലിക്കാ സഭ

മെക്സിക്കോയിൽ ക്രിമിനൽ സംഘങ്ങളുടെ ആക്രമണത്തിൽ രണ്ടു വിശ്വാസ പരിശീലകർ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം അറിയിച്ച് മെക്സിക്കൻ അതിരൂപത.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് വിശ്വാസികൾ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.

മെയ് 12ന് ഏകദേശം 5:30- ന് (പ്രാദേശിക സമയം), ചികോമുസെലോ മുനിസിപ്പാലിറ്റിയിലെ ന്യൂവ മൊറേലിയയിലെ കമ്മ്യൂണിറ്റിയിൽ സംഘടിത കുറ്റവാളികൾ കടന്നുകയറി അവിടെ താമസിക്കുന്നവരുടെ വീടുകളെ ലക്ഷ്യം വച്ച് ആക്രമണം നടത്തുകയായിരുന്നു. ഞായറാഴ്ച ആഘോഷത്തിനു ശേഷം അവരുടെ വീട്ടിൽ ഒത്തുകൂടിയ ആളുകളായിരുന്നു അക്രമികളുടെ ക്രൂരതയ്ക്ക് ഇരയായത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 Whatsappgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group