കത്തോലിക്കാ സഭ ദലിത് കത്തോലിക്കര്‍ക്കൊപ്പം: ബിഷപ്പ് സെല്‍വിസര്‍

കൊച്ചി : ദളിത് ക്രൈസ്തവ അവകാശങ്ങള്‍ നിഷേധിക്കുന്നത് ഭരണഘടന ലഘനമാണെന്ന് ബിഷപ്പ് സെല്‍വിസര്‍ പൊന്നുമുത്തന്‍. എറണാകുളം കെസിബിസി എസ്സി ,എസ്ടി, ബിസി കമ്മീഷന്റെയും, ഡിസിഎംഎസ് സംസ്ഥാന കമ്മിറ്റിയുടെയും സംയുക്ത നേതൃത്വത്തില്‍ എറണാകുളം പിഓസിയില്‍ നടത്തിയ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ 11 മണിക്ക് ആരംഭിച്ച സെമിനാറില്‍ സിബിസിഐഎ സി/ ബിസി കമ്മീഷന്‍ സെക്രട്ടറി ജനറല്‍ ദലിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം ലഭിക്കുക എന്നാവശ്യപ്പെട്ടു സിബിസിഐ സുപ്രീം കോടതിയില്‍ നല്‍കിയ കേസിനെ സംബന്ധിച്ചു മുഖ്യ പ്രഭാഷണം നടത്തി. സിബിസിഐ ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി ഷെവ. വി സി സെബാസ്റ്റ്യന്‍, എം സി എ ഗ്ലോബല്‍ സെക്രട്ടറി വി സി ജോര്‍ജ്കുട്ടി, കെഎല്‍സിഎ ജനറല്‍ സെക്രട്ടറി അഡ്വ.ഷെറി ജെ തോമസ്, എകെസിസി സംസ്ഥാന സെക്രട്ടറി ബെന്നി ആന്റണി, കെസിസി എക്സിക്യൂട്ടീവ് മെമ്പര്‍ അഡ്വ. അഞ്ജലി സൈറസ്, ഡിസിഎംഎസ് സെക്രട്ടറി ബിജിസാലസ് പ്രമേയം അവതരിപ്പിച്ചു. ഡിസിഎംഎസ് സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് വടക്കേക്കൂറ്റ്, സംസ്ഥാന അസിസ്റ്റന്റ് ഡയറക്ട്രര്‍ ഫാ ജോസുകുട്ടി ഇടത്തിനകം, സംസ്ഥാന വൈസ് പ്രസിഡന്റ് വിന്‍സെന്റ് ആന്റണി, ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ പി സ്റ്റീഫന്‍, ഖജാന്‍ജി എന്‍ ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു. സംമ്മേളനത്തിന് മുന്നോടിയായി വിവിധ സംഘടന ഭാരവാഹികളുടെ നേതൃത്വത്തില്‍ തിരിതെളിച്ചു ഐക്യദാര്‍ഢ്യ പ്രതിജ്ഞ എടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group