ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന് ഗംഭീര തു​ട​ക്കം

കൊച്ചി : ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് 105-ാം ​വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​നു ഗംഭീര തു​ട​ക്കം.ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി​​​യു​​​ടെ​​​യും മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​ത​​​യു​​​ടെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണ് ആ​​​ഘോ​​​ഷം നടക്കുന്നത്.

കു​​​റ​​​വി​​​ല​​​ങ്ങാ​​​ട്ട് ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​ഥ​​​മ അ​​​ൽ​​​മാ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ണ്‍ നി​​​ധീ​​​രി​​​യു​​​ടെ ക​​​ബ​​​റി​​​ട പ​​​രി​​​സ​​​ര​​​ത്ത് മു​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ണ്‍ ക​​​ച്ചി​​​റ​​​മ​​​റ്റം തിരിയും നി​​​ല​​​വി​​​ലെ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ.​ ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തി​​​നു കൈ​​​മാ​​​റി​​​യ ദീ​​​പ​​​ശി​​​ഖയും ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം സ​​​മ്മേ​​​ള​​​ന ന​​​ഗ​​​രി​​​യി​​​ൽ സ്ഥാ​​​പി​​​ച്ചു.

ജി​​​ല്ലാ അ​​​തി​​​ർ​​​ത്തി​​​യി​​​ലെ ല​​​ക്കി​​​ടി​​​യി​​​ൽ എ​​​കെ​​​സി​​​സി രൂ​​​പ​​​താ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​ ​​കെ.​​​പി. സാ​​​ജു, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സെ​​​ബാ​​​സ്റ്റ്യ​​​ൻ പു​​​ര​​​യ്ക്ക​​​ൽ, ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​ജോ​​​ബി മു​​​ക്കാ​​​ട്ടു​​​കാ​​​വു​​​ങ്ക​​​ൽ, സ​​​ജി ഫി​​​ലി​​​പ്പ്, സം​​​ഘാ​​​ട​​​ക​​​സ​​​മി​​​തി ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ ജോ​​​ണ്‍​സ​​​ണ്‍ തൊ​​​ഴു​​​ത്തു​​​ങ്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു ദീ​​​പ​​​ശി​​​ഖ ഏ​​​റ്റു​​​വാ​​​ങ്ങി​​​യ​​​ത്. ക​​​ൽ​​​പ്പ​​​റ്റ, മീ​​​ന​​​ങ്ങാ​​​ടി, കേ​​​ണി​​​ച്ചി​​​റ, ന​​​ട​​​വ​​​യ​​​ൽ, പ​​​ന​​​മ​​​രം, മാ​​​ന​​​ന്ത​​​വാ​​​ടി വ​​​ഴി​​​യാ​​​ണ് ദീ​​​പ​​​ശി​​​ഖാ പ്ര​​​യാ​​​ണം ദ്വാ​​​ര​​​ക​​​യി​​​ൽ എ​​​ത്തി​​​യ​​​ത്.

ഇ​​​ന്നു രാ​​​വി​​​ലെ 10 മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്കു 12 വ​​​രെ ഗ്ലോ​​​ബ​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി ചേ​​​രും. മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ. പോ​​​ൾ മു​​​ണ്ടോ​​​ളി​​​ക്ക​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഉ​​​ച്ച​​​യ്ക്ക് 1.30ന് ​​​മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​ത സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സ​​​മു​​​ദാ​​​യ നേ​​​തൃ​​​സം​​​ഗ​​​മം സ​​​ഹാ​​​യമെ​​​ത്രാ​​​ൻ മാ​​​ർ അ​​​ല​​​ക്സ് താ​​​രാ​​​മം​​​ഗ​​​ലം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. അ​​​ഡ്വ.​ ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് പൊ​​​രു​​​ന്നേ​​​ടം അ​​​നു​​​ഗ്ര​​​ഹപ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. സ​​​മ്മേ​​​ള​​​നന​​​ഗ​​​രി​​​യി​​​ൽ അ​​​ദ്ദേ​​​ഹം ക​​​ർ​​​ഷ​​​ക​​​ജ്വാ​​​ല തെ​​​ളി​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group