ബ​ഫ​ര്‍സോ​ണ്‍ വിഷയത്തിൽ സ​ര്‍​ക്കാ​രിന്റെ ഇ​ര​ട്ട​ത്താ​പ്പ് അ​വ​സാ​നി​പ്പി​ക്കണം : ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

ബ​​​ഫ​​​ര്‍സോ​​​ൺ വിഷയത്തിൽ ​​​കേരള സർക്കാർ കാണിക്കുന്നത് ഇ​​​ര​​​ട്ട​​​ത്താ​​​പ്പാ​​​ണെ​​​ന്നു ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് രാ​​​ഷ്ട്രീ​​​യ​​കാ​​​ര്യ സ​​​മി​​​തി.

ബ​​​ഫ​​​ര്‍സോ​​​ണ്‍ ഒ​​​രു കി​​​ലോ​​​മീ​​റ്റ​​​ര്‍ വേ​​​ണ​​​മെ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം 2010ല്‍ ​​​കൈ​​ക്കൊ​​ണ്ടി​​​ട്ട് ഇ​​​പ്പോ​​​ള്‍ ബ​​​ഫ​​​ര്‍സോ​​​ണി​​​നെ​​​തി​​​രെ പ​​​റ​​​യു​​​ന്ന​​​ത് ഇ​​​ര​​​ട്ട​​​ത്താ​​​പ്പാ​​​ണെ​​​ന്നുo സ​​​മി​​​തി കുറ്റപ്പെടുത്തി. ബ​​​ഫ​​​ര്‍സോ​​​ണ്‍ വ​​​ന​​​ത്തി​​​ന​​​ക​​​ത്തു ത​​​ന്നെ നി​​​ല​​​നി​​​ര്‍​ത്തി വ​​​നാ​​​തി​​​ര്‍​ത്തി​​​യി​​​ല്‍ ബ​​​ഫ​​​ര്‍ സോ​​​ണ്‍ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ല്‍ പു​​​തി​​​യ നി​​​യ​​​മ​​​ നിര്‍മ്മാണ​​​വും നോ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നും കൊ​​​ണ്ടു​​ വ​​​രണം. സ​​ർ​​ക്കാ​​രി​​ന്‍റെ ന​​ട​​പ​​ടി​​ക​​ളാ​​ണ് സു​​പ്രീം​​കോ​​ട​​തി​​യി​​ൽ നി​​ന്നു ക​​ർ​​ഷ​​ക​​ വി​​രു​​ദ്ധ​​ വി​​ധി​​യുണ്ടാ​​കാ​​ൻ കാ​​ര​​ണം.

വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഫ​​​ല​​​മാ​​​യി ഏ​​​താ​​​ണ്ട് നാ​​​ലു ല​​​ക്ഷത്തോ​​​ളം ഹെ​​​ക്ട​​​ര്‍ കൃ​​​ഷി ഭൂ​​​മി കൃ​​​ഷി യോ​​​ഗ്യ​​​മ​​​ല്ലാ​​​താ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. സ​​ർ​​ക്കാ​​ർ അ​​നു​​കൂ​​ല​​ നി​​ല​​പാ​​ടെ​​ടു​​ത്തി​​ല്ലെങ്കി​​ൽ ശ​​​ക്ത​​​മാ​​​യ പ്ര​​​ക്ഷോ​​​ഭ​​​വും പ്ര​​ചാ​​ര​​ണ​​ പരി​​പാ​​ടി​​ക​​ളും ന​​ട​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ചു.

ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജി​​​യോ ക​​​ട​​​വി, രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ല്‍, ഡോ. ​​​ജോ​​​ബി കാ​​​ക്ക​​​ശേ​​​രി, ഡോ.​ ​​ജോ​​​സ്‌​​​കു​​​ട്ടി ജെ. ​​​ഒ​​​ഴു​​​ക​​​യി​​​ല്‍, വ​​​ര്‍​ക്കി നി​​​ര​​​പ്പേ​​​ല്‍, ബേ​​​ബി നെ​​​ട്ട​​​നാ​​​നി, ബെ​​​ന്നി ആ​​​ന്‍റ​​​ണി, ചാ​​​ര്‍​ളി മാ​​​ത്യു, ബാ​​​ബു ക​​​ദ​​​ളി​​​മ​​​റ്റം, ഐ​​​പ്പ​​​ച്ച​​​ന്‍ ത​​​ടി​​​ക്കാ​​​ട്ട്, ചാ​​​ക്കോ​​​ച്ച​​​ന്‍ കാ​​​രാ​​​മ​​​യി​​​ല്‍, വ​​​ർ​​ഗീ​​​സ് ആ​​​ന്‍റ​​​ണി തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group