ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ് ആ​​ഗോ​​ള സം​​ഗ​​മം ബാ​​ങ്കോ​​ക്കി​​ൽ നടക്കും

കോട്ടയം : ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ൽ സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ 50 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ഒ​​​​ത്തു​​​​ചേ​​​​രു​​​​ന്ന ര​​​​ണ്ടാം ഗ്ലോ​​​​ബ​​​​ൽ മീ​​​​റ്റ് ഒ​​​​ക്ടോ​​​​ബ​​​​ർ 21, 22, 23 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ബാ​​​​ങ്കോ​​​​ക്കി​​​​ൽ ന​​​​ട​​​​ക്കും.

ഗ്ലോ​​​​ബ​​​​ൽ മീ​​​​റ്റി​​​​ന്‍റെ ലോ​​​​ഗോ പ്ര​​​​കാ​​​​ശ​​​​നം ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. സം​​​​ഗ​​​​മം സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​നും സ​​​​ഭ​​​​യ്ക്കും ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്തി പ​​​​ക​​​​രു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ആ​​​​ഗോ​​​​ള സം​​​​ഗ​​​​മ​​​​ത്തി​​​​ലൂ​​​​ടെ പു​​​​തി​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന സാ​​​​ധ്യ​​​​ത​​​​ക​​​​ൾ തു​​​​റ​​​​ന്നി​​​​ടാ​​​​ൻ ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് സാ​​​​ധി​​​​ക്കും. വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു കു​​​​ടി​​​​യേ​​​​റി പാ​​​​ർ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളെ കോ​​​​ർ​​​​ത്തി​​​​ണ​​​​ക്കാ​​​​ൻ ഈ ​​​​ആ​​​​ഗോ​​​​ള സം​​​​ഗ​​​​മം ഉ​​​​പ​​​​ക​​​​രി​​​​ക്കും. വി​​​​വി​​​​ധ​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള വി​​​​ദ​​​​ഗ്ധ​​​​രാ​​​​യ സ​​​​മു​​​​ദാ​​​​യ അം​​​​ഗ​​​​ങ്ങ​​​​ളെ ഒ​​​​രു​​​​മി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ കൂ​​​​ടു​​​​ത​​​​ൽ വി​​​​ക​​​​സ​​​​ന സാ​​​​ധ്യ​​​​ത​​​​ക​​​​ളും വ​​​​ള​​​​ർ​​​​ച്ച​​​​യും പു​​​​രോ​​​​ഗ​​​​തി​​​​യും സ​​​​മു​​​​ദാ​​​​യ അം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് കൈ​​​​വ​​​​രി​​​​ക്കാ​​​​നാ​​​​കു​​​​മെ​​​​ന്നും മാ​​​​ർ ത​​​​റ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള മെ​​​​ത്രാ​​​​ന്മാ​​​​രു​​​​ടെ​​​​യും സാ​​​​മൂ​​​​ഹി​​ക സാം​​​​സ്കാ​​​​രി​​​​ക നേ​​​​താ​​​​ക്ക​​​​ളു​​​​ടെ​​​​യും സ​​​​മു​​​​ദാ​​​​യ നേ​​​​താ​​​​ക്ക​​​​ളു​​​​ടെ​​​​യും സം​​​​ഗ​​​​മ​​​​മാ​​​​യി ഗ്ലോ​​​​ബ​​​​ൽ മീ​​​​റ്റ് മാ​​​​റു​​​​മെ​​​​ന്ന് ലോ​​​​ഗോ പ്ര​​​​കാ​​​​ശ​​​​ന ച​​​​ട​​​​ങ്ങി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ. ബി​​​​ജു പ​​​​റ​​​​യ​​​ന്നി​​​​ലം പ​​​​റ​​​​ഞ്ഞു. സ​​​​മു​​​​ദാ​​​​യം നേ​​​​രി​​​​ടു​​​​ന്ന പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ കു​​​​റി​​​​ച്ചും ഗ്ലോ​​​​ബ​​​​ൽ ത​​​​ല​​​​ത്തി​​​​ൽ സ​​​​മു​​​​ദാ​​​​യ അം​​​​ഗ​​​​ങ്ങ​​​​ളെ ഒ​​​​രു​​​​മി​​​​പ്പി​​​​ച്ച് നി​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും വി​​​​വി​​​​ധ സം​​​​രം​​​​ഭ​​​​ങ്ങ​​​​ളെ കു​​​​റി​​​​ച്ചും ഗ്ലോ​​​​ബ​​​​ൽ മീ​​​​റ്റി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്യും. ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് കേ​​​​ന്ദ്ര​​​കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ലോ​​​​ഗോ പ്ര​​​​കാ​​​​ശ​​​​ന ച​​​​ട​​​​ങ്ങി​​​​ൽ ഗ്ലോ​​​​ബ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജി​​​​യോ ക​​​​ട​​​​വി , ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി രാ​​​​ജീ​​​​വ് ജോ​​​​സ​​​​ഫ് , ട്ര​​​​ഷ​​​​റ​​​​ർ ഡോ. ​​​​ജോ​​​​ബി കാ​​​​ക്ക​​​​ശേ​​​​രി , ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ ഡോ. ​​​​ജോ​​​​സു​​​​കു​​​​ട്ടി ജെ. ​​​​ഒ​​​​ഴു​​​​ക​​​​യി​​​​ൽ, രാ​​​​ജേ​​​​ഷ് ജോ​​​​ൺ, ടെ​​​​സ്റ്റി ബി​​​​ജു, തോ​​​​മ​​​​സ് പീ​​​​ടി​​​​ക​​​​യി​​​​ൽ, അ​​​​ഡ്വ പി.​​​​ടി. ചാ​​​​ക്കോ, ജോ​​​​മി മാ​​​​ത്യു, ബേ​​​​ബി നെ​​​​ട്ട​​​​നാ​​​​നി​​​​യി​​​​ൽ, മാ​​​​ത്യു ക​​​​ല്ല​​​​ടി​​​​ക്കോ​​​​ട്, ബെ​​​​ന്നി ആ​​​​ന്‍റ​​​​ണി, ട്രീ​​​​സ ലി​​​​സ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group