സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന വിപത്തുകൾക്കെതിരേ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ്…

പാലാ :സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന വിപത്തുകള്‍ക്കെതിരേയുo, സാമൂഹിക തിന്മകള്‍ക്കെതിരെയും പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ് നേതൃസമ്മേളനം തീരുമാനിച്ചു.യഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞിട്ടും നിഷ്ക്രിയരായിരിക്കുന്ന രാഷട്രീയ നേതാക്കളുടെ നിലപാട് അപലപനീയമാണെന്നു യോഗം വിലയിരുത്തി. ആരോപണങ്ങളുടെ നിജസ്ഥിതി വെളിച്ചത്തു വരുന്നതിന് നിഷ്പക്ഷ ഏജന്‍സികളുടെ അന്വേഷണം ആവശ്യമാണെന്ന് രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ആവശ്യപ്പെട്ടു.ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, രാജീവ് കൊച്ചുപറമ്പില്‍, ജോസ് വട്ടുകുളം, സാജു അലക്സ്, എം.എം. ജേക്കബ്, അഡ്വ. ജോണ്‍സണ്‍ വീട്ടിയാങ്കല്‍, ജോയി കണിപറമ്പില്‍, സി.എം. ജോര്‍ജ്, ആന്‍സമ്മ സാബു, പയസ് കവളമ്മാക്കല്‍, ബേബി ആലുങ്കല്‍, ജോണ്‍സണ്‍ ചെറുവള്ളി, അഡ്വ. സണ്ണി മാന്തറ, ഫ്രാന്‍സിസ് കരിമ്പാനി, ബേബി ആലുങ്കല്‍, ബെന്നി കിണറ്റുകര, ജോബിന്‍ പുതിയിടത്തുചാലില്‍, നിധീഷ് നിധീരി, സി.എം. ജോസഫ്, തോമസ് അരുക്കൊഴിപ്പില്‍, സാന്റോ പുല്ലാട്ട്, സെബാസ്റ്റ്യന്‍ കുന്നപ്പള്ളി, അജില്‍ പനച്ചിക്കല്‍, ടി.ഡി. ജോര്‍ജ്, ജോയി കളപ്പുര, ബിനു വള്ളോംപുരയിടം, ജിസ്‌മോന്‍ തോമസ്, രാജേഷ് പാറയില്‍ തുടങ്ങിയവര്‍ യോഗത്തിൽ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group