വിശ്വാസികൾക്കു വേണ്ടി സഞ്ചരിക്കുന്ന കുമ്പസാരക്കൂട് ഒരുക്കി കത്തോലിക്കാ വൈദീകൻ..!

മനില: കോവിഡിന്റെ നാലു തരംഗങ്ങൾ ആഞ്ഞടിച്ച ഫിലിപ്പൈൻസിൽ, ദൈവാലയത്തിൽ എത്താൻ കഴിയാത്തവർക്ക് കുമ്പസാരിക്കാൻ അവസരം ഒരുക്കണം എന്ന ചിന്തയാണ് സഞ്ചരിക്കുന്ന കുമ്പസാരക്കൂട് ഒരുക്കുവാൻ സാൻ റോക്ക് ദൈവാലയ വികാരി ഫാ. ജുൻ സാഞ്ചസിനെ പ്രചോദിപ്പിച്ചത്.

സൈക്കിൾ റിക്ഷയിൽ മോട്ടോർ ഘടിപ്പിച്ച മുച്ചക്ര വാഹനങ്ങൾ ഫിലിപ്പൈൻസിലെ പതിവു കാഴ്ചയാണ്.അതുകൊണ്ടുതന്നെ ഏറെയൊന്നും ചിന്തിക്കുവാൻ ഈ വൈദികന് ഉണ്ടായിരുന്നില്ല.തന്റെ ഇടവകയിലെ വിശ്വാസികൾക്ക് കുമ്പസാരിക്കാൻ അവസരമൊരുക്കണമെന്ന് തീരുമാനിച്ച ഈ വൈദികൻ മുച്ചക്രവാഹനത്തിൽ കുമ്പസാരക്കൂട് ഒരുക്കിക്കൊണ്ട് വിശ്വാസികൾക്ക് കുമ്പസാരിക്കാൻ അവസരമൊരുക്കുകയായിരുന്നു.

പ്രായമായവർക്ക് അനുരഞ്ജനത്തിന്റെയും അഭിഷേകത്തിന്റെയും കൂദാശ നൽകണമെന്ന ചിന്തയോടെ ക്രമീകരിച്ച സംരംഭം ഇപ്പോൾ അനേകർക്ക് അനുഗ്രഹമായി മാറിയതിൽ താൻ സന്തോഷവാനാണെന്ന് ഈ വൈദികൻ പറയുന്നു.

ആളുകൾ ജോലിക്കായി പുറത്തു പോകുന്നുണ്ടെങ്കിലും, പ്രായമായവർ കൂടുതലും വീടിനകത്തായിരുന്നു.അവരിൽ കുറച്ചു പേർക്കു മാത്രമേ ദൈവാലയത്തിൽ വരാനാകുന്നുള്ളൂ. ഓൺലൈനിലൂടെ ദിവ്യബലിയിൽപങ്കെടുക്കാനാകുന്നുണ്ടെങ്കിലും അവർക്ക് കുമ്പസാരിക്കാനുള്ള സാഹചര്യമില്ല. അതിന് പരിഹാരം കാണാനുള്ള ശ്രമമാണ് കുമ്പസാരക്കൂട് ക്രമീകരിച്ച റിക്ഷയുടെ പിറവിക്ക് കാരണം, അദ്ദേഹം തുടർന്നു:

‘വീടുകളിലോ കമ്മ്യൂണിറ്റി ചാപ്പലുകളിലോ എത്തി അവരെ സന്ദർശിക്കാം എന്നാണ് ആദ്യം ചിന്തിച്ചത്. എന്നാൽ, അവിടെ എത്തിയപ്പോൾ അവരിൽ പലരും കുമ്പസാരിപ്പിക്കണമെന്നും രോഗികൾക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും ആവശ്യപ്പെട്ടു. ഒരു വൈദികനെന്ന നിലയിൽ, കൂദാശകൾ അവർക്ക് ലഭ്യമാക്കാനുള്ള ശ്രമമാണ് നഗരനിരത്തുകൾ തോറും ചുറ്റിത്തിരിയുന്ന ഈ കുമ്പസാരക്കൂട്. ഇടവകാംഗങ്ങൾ ഈ ആശയത്തെ സ്വാഗതം ചെയ്തതിൽ വലിയ സന്തോഷമുണ്ട്.’

ഈ മുച്ചക്ര വാഹനത്തിന്റെ ഡ്രൈവർ സീറ്റിലും ഫാ. സാഞ്ചസ് തന്നെയാണ്. ദൈവാലയത്തിൽനിന്ന് പുറപ്പെടുന്ന അദ്ദേഹം നഗരനിരത്തിൽ വാഹനം പാർക്ക് ചെയ്യുന്നതോടെ കുമ്പസാരകൂടുതേടി വിശ്വാസികൾ വരികയായി. അതുകൊണ്ടുതന്നെ, തന്റെ ഈ വാഹനത്തെ ‘കർത്താവിന്റെ മുച്ചക്രവാഹനംമെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group