വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിന്റെ പേരിൽ ഓസ്ട്രേലിയിൽ സ്കൂൾ ആരംഭിക്കുന്നു.

ഓസ്ട്രേലിയ: കത്തോലിക്കാ രൂപത പുതിയതായി ആരംഭിക്കാൻ പോകുന്ന സ്കൂളിന് വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിന്റെ പേര് നൽകാൻ ആലോചന.ദിവ്യകാരുണ്യ ഈശോയെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിന്റെ ജീവിത മാതൃക വിദ്യാർഥികൾക്ക് പ്രചോദനമാകുമെന്ന് ബിഷപ്പ് കൊളംബോ മക്ക്ബൈത്ത് പറഞ്ഞു.കുട്ടികളെ വിശുദ്ധിയിലേക്കും ദൈവ വിശ്വാസത്തിലേക്കും വളർത്തുവാൻ കാർലോയുടെ ജീവിതമാതൃക ഇടയാക്കുമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ആരംഭിക്കുന്ന സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2024 ഓടെ പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രാരംഭഘട്ടത്തിൽ അഞ്ഞൂറിലധികം വിദ്യാർഥികൾക്ക് സ്കൂളിൽ പ്രവേശനം നൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബിഷപ്പ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group