2020 മുതൽ ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ എണ്ണത്തിൽ 16 ദശലക്ഷം വർദ്ധനവ്

2020 മുതൽ ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ എണ്ണത്തിൽ 16 ദശലക്ഷം വർദ്ധനവെന്ന് റിപ്പോർട്ട്.

വത്തിക്കാൻ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ എണ്ണം 2020ൽ 16 ദശലക്ഷം വർദ്ധിച്ച് 1.36 ബില്യണായി. കോവിഡ് പകർച്ചവ്യാധി ബാധിച്ച വർഷത്തിലെ ആഗോള ജനസംഖ്യാ വളർച്ചക്ക് അനുസൃതമായാണ് ഈ വർദ്ധനവ് എന്ന് പരിശുദ്ധ സിംഹാസനത്തിന്റെ ഓൺലൈൻ വാർത്താ പോർട്ടലായ വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു.

മുൻ വർഷങ്ങളിൽ എന്നപോലെ ഏഷ്യയിലും (1.8%), ആഫ്രിക്കയിലും (2.1%) സഭ ഏറ്റവും വേഗത്തിൽ വളർന്നു. ലോകത്തിലെ കത്തോലിക്കരിൽ പകുതിയും (48%) അമേരിക്കയിലാണ് താമസിക്കുന്നത്. 28% പേർ തെക്കേ അമേരിക്കയിലാണ്. ലോകമെമ്പാടുമുള്ള ബിഷപ്പുമാരുടെ എണ്ണം 2019 ൽ 5,364 ആയിരുന്നത് 2020 ൽ 5,363 ആയി കുറഞ്ഞു.
2020 അവസാനമായപ്പോൾ ആകെ 4,10,219 വൈദികർ ഉണ്ടായിരുന്നു. 2019 നെ അപേക്ഷിച്ച് 4,117 പേർ കുറവാണെന്നും,വടക്കേ അമേരിക്കയിലും യൂറോപ്പിലും വൈദികരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും ആഫ്രിക്കയിലും ഏഷ്യയിലും വർദ്ധനവ് ഉണ്ടായതായും വത്തിക്കാൻ ന്യൂസ് റിപ്പോർട്ടിൽ പറയുന്നു . 2020 ൽ ലോകത്തിലെ പുരോഹിതരിൽ 40% യൂറോപ്പിലും, 29% അമേരിക്കയിലും, 17% ഏഷ്യയിലും, 12% ആഫ്രിക്കയിലുമാണ് ഉള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group