സിസിബിഐ പ്ലീനറി അസംബ്ലിക്ക് തുടക്കം

ബാംഗ്ലൂര്: 34-ാമത് സിസിബിഐ പ്ലീനറി അസംബ്ലി ആരംഭിച്ചു. സെന്റ് ജോൺസ് നാഷനൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസിലാണ് അസംബ്ലി നടക്കുന്നത്. നാളെ സമാപിക്കും.

‘ടെല്ലിംങ് ദ സ്റ്റോറി ഓഫ് ജീസസ് ഇൻ ഔർ കോൺടെക്സ്റ്റ്; ദി സിനഡൽ വേ’ എന്നതാണ് വിഷയം.

വത്തിക്കാൻ ഡിസാസ്റ്ററി ഫോർ ഇവാഞ്ചലൈസേഷൻ തലവൻ കർദിനാൾ ടഗ്ലെ ഈ വർഷം പങ്കെടുക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തേതും ഏഷ്യയിലെ ഏറ്റവും വലുതുമായ മെത്രാൻ സംഘമാണ് സിസിബിഐയുടേത്. വിരമിച്ചവരും പ്രവർത്തനനിരതരുമായ 190 മെത്രാന്മാർ സിസിബിഐയുടെ അസംബ്ലിയിൽ പങ്കെടുക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group