ചാലിസ് ഓഫ് ദ പാഷൻ’ വിശുദ്ധ വസ്തുക്കളുടെ പ്രദർശനത്തിന് തുടക്കമായി..

സ്‌പെയിൻ: അവസാനത്താഴ സമയത്ത് ക്രിസ്തു ഉപയോഗിച്ചതെന്ന വിശ്വാസത്തോടെ കരുത്തുന്ന വിശുദ്ധ കാസയുടെ ജൂബിലി വർഷാചരണത്തോട് അനുബന്ധിച്ച് ‘ചാലിസ് ഓഫ് ദ പാഷൻ’ എന്ന പേരിൽ ക്രമീകരിക്കുന്ന വിശുദ്ധ വസ്തുക്കളുടെ പ്രദർശനത്തിന് തുടക്കമായി. വിശുദ്ധ കാസ പ്രതിഷ്ഠിച്ചിരിക്കുന്ന സ്‌പെയിനിലെ വലെൻസിയ കത്തീഡ്രലിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 15 ന് ആരംഭിച്ച പ്രദർശനം ജൂബിലി സമാപിക്കുന്ന ഒക്ടോബർ വരെ തുടരും.

വലെൻസിയ ആസ്ഥാനമായുള്ള സ്പാനിഷ് സെന്റർ ഫോർ സിൻഡോനോളജി, കാബിൽഡോ ഡി ലാ കത്തീഡ്രൽ എന്നിവരുടെ സഹകരണത്തോടെയാണ് വലെൻസിയ അതിരൂപത പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. വിശുദ്ധ കാസയ്‌ക്കൊപ്പം, യേശുവിന്റെ പീഡാനുഭവുമായി ബന്ധപ്പെട്ട മറ്റ് ഏഴ് തിരുശേഷിപ്പുകളുടെ സാന്നിധ്യവും പ്രദർശനത്തെ ശ്രദ്ധേയമാക്കുന്നു.യേശുവിനെ തറച്ചിരിക്കുന്ന കുരിശ്, യേശുവിന്റെ മുഖം മറയ്ക്കാൻ ഉപയോഗിച്ച വസ്ത്രം എന്നിവയുടെ പുനർനിർമിതികളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു, യേശുവിന്റെ അന്ത്യത്താഴ വിരുന്നിനെ പ്രതിനിധീകരിക്കുന്ന രംഗത്തിലൂടെയാണ് പ്രദർശനം പൂർണമാകുന്നത്. ദിവ്യകാരുണ്യ ഭക്തി വളർത്തുക എന്ന ലക്ഷ്യത്തോടെ ഓരോ അഞ്ച് വർഷംകൂടുമ്പോഴും വലെൻസിയ അതിരൂപത വിശുദ്ധ കാസയുടെ ജൂബിലി ആഘോഷിക്കാറുണ്ട്. 2020 ഓക്ടോബർ മുതൽ 2021 ഒക്ടോബരെയാണ് ഇത്തവണത്തെ ജൂബിലി വർഷം. വലെൻസിയ ആർച്ച്ബിഷപ്പ് കർദിനാൾ അന്റോണിയോ കൈസാറസാണ് ‘ചാലിസ് ഓഫ് ദ പാഷൻ’ പ്രദർശനം ഉദ്ഘാടനം ചെയ്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group