തിരുവനന്തപുരം: സംസ്ഥാനത്ത് അതി തീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാസർകോട്, മലപ്പുറം, കണ്ണൂർ ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ തുടരുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, തൃശൂർ, കണ്ണൂർ, മലപ്പുറം, എറണാകുളം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കാസർകോട് ജില്ലയില്‍ സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും ഇന്ന് അവധിയായിരിക്കും.
കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വടക്കൻ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെയായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ടെന്ന് സമുദ്രപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. പശ്ചിമ ബംഗാളിനും, ഝാർഖണ്ഡിനും ഒഡീഷക്കും മുകളിലായി ചക്രവാതച്ചുഴിയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ പെയ്യുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m