കൊച്ചിരൂപതാ ചാൻസിലറായി ഫാ. Dr. ജോണി സേവ്യർ പുതുക്കാട്ടിനെ നിയമിച്ചു

കൊച്ചി : ഏതാനും ദിവസങ്ങൾക്കു മുൻപ് അന്തരിച്ച റവ. ഫാ. റെജിൻ ജോസഫ് തോമസ് ആലുങ്കൽ വഹിച്ചിരുന്ന കൊച്ചിരൂപതാ ചാൻസിലർ പദവിയിലേക്ക് രൂപതയുടെ പി. ആർ. ഒ. ആയ റവ. ഫാ. Dr. ജോണി സേവ്യർ പുതുക്കാട്ടിനെ നിയമിച്ചു.

കേരളത്തിലെ ഏറ്റവും പൗരാണികമായ 465-വർഷത്തിലധികമായി പ്രവർത്തിച്ചു പോരുന്ന കൊച്ചി രൂപതാ “കൂരിയാ”യുടെ ചാൻസിലർ ആകുന്ന ഫാ. Dr. ജോണി സേവ്യർ പുതുക്കാട്ട് പൗരോഹിത്യ രജത ജൂബിലിയുടെ നിറവിൽ തോപ്പുംപടി സാന്തോം ഇടവകയിൽ അസിസ്റ്റന്റ് വികാരിയായും, വട്ടമാക്കൽ സെന്റ്.ജേക്കബ് ദേവാലയത്തിൽ പ്രീസ്റ്റ്‌ – ഇൻ – ചാർജുമായി സേവനം ചെയ്തു വരികയായിരുന്നു. കൂടാതെ അദ്ദേഹം രൂപതാ HRD വിഭാഗം ഡയറക്ടർ കൂടിയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group