ചങ്ങനാശ്ശേരി അതിരൂപതാ ദിനാഘോഷം ഈ മാസം 20ന്

ച​ങ്ങ​നാ​ശ്ശേരി അ​തി​രൂ​പ​താ​ ദി​നാ​ഘോ​ഷം മെയ്‌ 20ന് ​രാ​വി​ലെ 9.30 മു​ത​ൽ 1.30 വ​രെ കോ​ട്ട​യം ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലൂ​ർ​ദ്ദ് ഫൊ​റോ​ന പ​ള്ളി​യി​ലെ നി​ധീ​രി​ക്ക​ൽ മാ​ണി​ക്ക​ത്ത​നാ​ർ ന​ഗ​റി​ൽ ന​ട​ക്കും.

കേ​ര​ള​ത്തി​ലെ അ​ഞ്ചു ജി​ല്ല​ക​ളി​ൽ മു​ന്നൂ​റോ​ളം ഇ​ട​വ​ക​ക​ളി​ലാ​യി എ​ണ്‍പ​തി​നാ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ളി​ലെ അ​ഞ്ചു​ല​ക്ഷ​ത്തോ​ളം വ​രു​ന്ന വി​ശ്വാ​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും വൈ​ദി​ക​രും സ​ന്യ​സ്ത പ്ര​തി​നി​ധി​ക​ളും പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും. ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

അ​തി​രൂ​പ​ത ന​ല്കു​ന്ന പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. സ​ഭ​യി​ലും സ​മൂ​ഹ​ത്തി​ലും ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ല്കി​യ​വ​രെ​യും സം​സ്ഥാ​ന ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ അം​ഗീ​കാ​രം നേ​ടി​യ അ​തി​രൂ​പ​താം​ഗ​ങ്ങ​ളെ​യും പ്ര​ത്യേ​ക​മാ​യി ആ​ദ​രി​ക്കും.

അ​തി​രൂ​പ​താ​ ദിനത്തിനു മു​ന്നോ​ടി​യാ​യി 15ന് അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ പ​ള്ളി​ക​ളി​ലും ഇ​ട​വ​ക​ത​ല ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കും. 19ന് ​കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ നി​ധീ​രി​ക്ക​ൽ മാ​ണി​ക്ക​ത്ത​നാ​രു​ടെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ​ നി​ന്നും ഛായാചി​ത്ര ​പ്ര​യാ​ണ​വും ച​ങ്ങ​നാ​ശ്ശേരി അ​തി​രൂ​പ​ത​യു​ടെ ആ​ദ്യ​രൂ​പ​മാ​യ കോ​ട്ട​യം വി​കാ​രി​യാ​ത്തി​ന്‍റെ പ്ര​ഥ​മ ആ​സ്ഥാ​ന​മാ​യ ഇ​ട​യ്ക്കാ​ട്ടു പ​ള്ളി​യി​ലെ ദൈ​വ​ദാ​സ​ൻ മാ​ർ മാ​ത്യു മാ​ക്കി​ൽ മെ​ത്രാ​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ൽ നി​ന്നും ദീ​പ​ശി​ഖാ പ്ര​യാ​ണ​വും അ​തി​രൂ​പ​താ യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം, മി​ഷ​ൻ ലീ​ഗ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​യം ലൂ​ർ​ദ് പ​ള്ളി​യി​ലേ​യ്ക്കു ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group