ചങ്ങനാശേരി അതിരൂപതാ മഹായോഗം സമാപിച്ചു

അഞ്ചാമത് ചങ്ങനാശേരി അതിരൂപതാ മഹായോഗം സമാപിച്ചു. ക്രിസ്തീയ വിളി സഭയിലും സമൂഹത്തിലും കോവിഡനന്തര അജപാലനവും സിനഡാത്മക സഭയും എന്ന വിഷയത്തെ അധികരിച്ചാണ് മഹായോഗത്തിൽ ചർച്ചകളും പ്രബന്ധ അവതരണങ്ങളും നടന്നത്. സമാപന സമ്മേളനത്തിൽ ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു.

സഭയിലും കുടുംബത്തിലും ഒരുമിച്ച് നടക്കുന്ന ശൈലി ആർജിക്കണമെന്നും അപ്പോൾ മാത്രമാണ് ഒരേ ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിയുന്നതെന്നും സഭയിലെ ഉത്തരവാദിത്വം മെച്ചപ്പെട്ട ശുശ്രൂഷയ്ക്ക് നമ്മെ പ്രാപ്തരാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രവിക്കുന്ന സഭയെയാണ് ഈ കാലഘട്ടത്തിൽ ആവശ്യമെന്ന് സമാപന സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകിയ മലങ്കര ഓർത്തഡോക്സ് സഭയുടെ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഏബ്രഹാം മാർ സ്റ്റേഫാനോസ് അഭിപ്രായപ്പെട്ടു.

അതിരൂപത സഹായ മെത്രാൻ തോമസ് തറയിൽ വിലയിരുത്തൽ പ്രസംഗം നടത്തി. സഭയിൽ വിള്ളലുകൾ ഉണ്ടാകാതെ സൂക്ഷിക്കുവാൻ കടപ്പെട്ടവരാണ് നാമെന്നും സഭയെ ശക്തീകരിക്കാൻ കഴിയണമെന്നും മാർ തോമസ് തറയിൽ ഓർമിപ്പിച്ചു. ജനറൽ കോഡിനേറ്ററും ഷംഷാബാദ് രൂപത നിയുക്ത സഹായമെത്രാനായ മോൺ. തോമസ് പാടിയത്ത്, വികാരി ജനറാൾ മോൺ. ജോസഫ് വാണിയപുരയ്ക്കൽ, ഫാ. ഡൊമനിക് മുരിയങ്കാവുങ്കൽ, സിസ്റ്റർ മേഴ്സി എഎസ്എംഐ, പ്രഫ.പി.സി. അനിയൻകുഞ്ഞ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമിനിക് വഴീപറമ്പിൽ, അഡ്വ. ജോജി ചിറയിൽ എന്നിവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group