പ്രതിഷേധം ഫലം കണ്ടു.. ചാവറയച്ചന്റെ സംഭാവകൾ അടുത്തവർഷം മുതൽ പാഠപുസ്തകങ്ങളിൽ ഉണ്ടാകും : വിദ്യാഭ്യാസ മന്ത്രി

അടുത്തവർഷം മുതൽ വിശുദ്ധചാവറയച്ചന്റെ സംഭാവനകളും ഏഴാംക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠഭാഗത്തിലെ നവോത്ഥാന നായകന്മാർക്കൊപ്പം ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിൽ നവോത്ഥാനനായകരുടെ സംഭാവന സംബന്ധിച്ച ഭാഗത്തു നിന്ന് ചാവറയച്ചന്റെ സംഭാവനകൾ ഒഴിവാക്കിയത് ശരിയായില്ലെന്നും ഉൾപ്പെടുത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നുമുള്ള പി. ജെ ജോസഫിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.നിലവിൽ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിൽസാമൂഹിക പരിഷ്ക്കർത്താക്കളുടെ പട്ടികയിൽ ചാവറയച്ചനെക്കുറിച്ചും അദ്ദേഹത്തിന്റെ സംഭാവനകളെക്കുരിച്ചും സൂചിപ്പിക്കുന്നുണ്ടെന്നും രണ്ടാം വർഷ ഹയർസെക്കന്റി കേരളചരിത്രം ഭാഗത്തിലും ചാവറയച്ചനെ ഫോട്ടോ സഹിതം പ്രതിപാദിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group