ക്രിസ്തുമസ് ആഘോഷിക്കാൻ കഴിയാതെ ഛത്തീസ്ഗ​​​ഡി​​​ലെ നാ​​​രാ​​​യ​​​ൺ​​​പു​​​ർ ഗ്രാ​​​മ​​​വാ​​​സി​​​ക​​​ൾ

ഛത്തീസ്ഗ​​​ഡ് :ക്രി​​​സ്തു​​​വി​​​ന്‍റെ പി​​​റ​​​വി ആഘോ​​​ഷി​​​ക്കാ​​​നും ആ​​​രാ​​​ധ​​​ന ന​​​ട​​​ത്താ​​​നും സ്വ​​​ന്തം മ​​​ണ്ണി​​​ൽ ജീ​​​വി​​​ക്കാ​​​നും അ​​​വ​​​സ​​​രം നി​​​ഷേ​​​ധി​​​ക്ക​​​പ്പെട്ടിരിക്കുകയാണ് ഛത്തീസ്ഗ​​​ഡി​​​ലെ നാ​​​രാ​​​യ​​​ൺ​​​പു​​​ർ ഗ്രാ​​​മ​​​വാ​​​സി​​​കൾക്ക്.

നാ​​​രാ​​​യ​​​ൺ​​​പു​​​ർ, കൊ​​​ണ്ട​​​ഗോ​​​ൺ ജി​​​ല്ല​​​ക​​​ളി​​​ലു​​​ൾ​​​പ്പെ​​​ട്ട 19 ആ​​​ദി​​​വാ​​​സി ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലെ ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കു​​നേ​​​രേ ആ​​​ഴ്ച​​​ക​​​ളാ​​​യി തു​​​ട​​​രു​​​ന്ന ​​സാഹചര്യത്തിൽ അക്രമണങ്ങളെ ഭ​​​യ​​​ന്ന് ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ‌​​ നി​​​ന്നു പ​​​ലാ​​​യ​​​നം ചെ​​​യ്ത നൂ​​​റു​​​ക​​​ണ​​​ക്കി​​​നു കു​​​ടും​​​ബ​​​ങ്ങ​​​ൾ ഇ​​​നി​​​യും സ്വ​​​ന്തം മ​​​ണ്ണി​​​ലേ​​​ക്കു തി​​​രി​​​ച്ചെ​​​ത്താ​​​നാ​​​കാ​​​തെ ദു​​​രി​​​ത​​​ത്തി​​​ലാ​​​ണ്.

പ​​​ലാ​​​യ​​​നം ചെ​​​യ്ത​​​വ​​​ർ ഗ്രാ​​​മ​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​ത്തു പൊ​​​തു​​​ക​​​ളി​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും മ​​​റ്റും ടെ​​​ന്‍റു​​​ക​​​ൾ കെ​​​ട്ടി​​​യാ​​​ണ് ക​​​ഴി​​​യു​​​ന്ന​​​ത്. ഇ​​​വി​​​ടെ വെ​​​ള്ള​​​വും വൈ​​​ദ്യു​​​തി​​​യു​​​മി​​​ല്ലാ​​​ത്ത​​​തി​​​ന്‍റെ ദു​​​രി​​​തം വേ​​​റെ​​​യും. കു​​​ട്ടി​​​ക​​​ളും സ്ത്രീ​​​ക​​​ളും ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള​​​വ​​​ർ പ​​​ലാ​​​യ​​​നം ചെ​​​യ്യേ​​​ണ്ടി​​​വ​​​ന്ന​​​വ​​​രി​​​ലു​​​ണ്ട്.

ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സം ഉ​​​പേ​​​ക്ഷി​​​ച്ച് നേ​​​ര​​​ത്തേയു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​ത​​​ത്തി​​​ലേ​​​ക്കു മ​​​ട​​​ങ്ങ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യാ​​​ണ് ഒ​​​രു വി​​​ഭാ​​​ഗം അക്രമിക​​​ൾ ഗ്രാ​​​മ​​​വാ​​​സി​​​ക​​​ൾ​​​ക്കു​​ നേ​​​രേ ആ​​​ക്ര​​​മ​​​ണം അ​​​ഴി​​​ച്ചു​​​വി​​​ടു​​​ന്ന​​​തെ​​​ന്നു ഛത്തീസ്ഗ​​​ഡി​​​ൽ മി​​​ഷ​​​ണ​​​റി​​​യാ​​​യ വൈ​​​ദി​​​ക​​​ൻ പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ ഏ​​​താ​​​നും ആ​​​ഴ്ച​​​ക​​​ളാ​​​യി വി​​​വി​​​ധ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ ഇ​​​രു​​​പ​​​തോ​​​ളം അ​​​ക്ര​​​മ സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ നി​​​ര​​​വ​​​ധി പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​റ്റ ചി​​​ല​​​ർ ഇ​​​പ്പോ​​​ഴും ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലാ​​​ണ്. നി​​​ര​​​വ​​​ധി വീ​​​ടു​​​ക​​​ൾ ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ട്ടു.

നൂ​​​റു​​​ക​​​ണ​​​ക്കി​​​നു ഗ്രാ​​​മ​​​വാ​​​സി​​​ക​​​ൾ സം​​​ഘ​​​ടി​​​ച്ചു നാ​​​രാ​​​യ​​​ൺ​​​പു​​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ കാ​​​ര്യാ​​​ല​​​യ​​​വും റോ​​​ഡും ദി​​​വ​​​സ​​​ങ്ങ​​​ളോ​​​ളം ഉ​​​പ​​​രോ​​​ധി​​​ച്ചി​​​ട്ടും അ​​​ക്ര​​​മി​​​ക​​​ളെ അ​​​റ​​​സ്റ്റു ചെ​​​യ്യാ​​​നോ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​നോ പോ​​​ലീ​​​സും അ​​​ധി​​​കൃ​​​ത​​​രും ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ലെ​​​ന്നു നാ​​​ട്ടു​​​കാ​​​ർ‌ പ​​​റ​​​യു​​​ന്നു. ഘ​​​ർ വാ​​​പ്പ​​​സി മു​​​ദ്രാ​​​വാ​​​ക്യ​​​വു​​​മാ​​​യാ​​​ണ് അ​​​ക്ര​​​മി​​​ക​​​ൾ അ​​​ഴി​​​ഞ്ഞാ​​​ടു​​​ന്ന​​​തെ​​​ന്നും അ​​​വ​​​ർ പ​​​റ​​​യുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group