ദൈ​വ​ത്തിന്‍റെ സ​മ്മാ​നമാണ് മക്കൾ: ജോ​​​സ് മാ​ര്‍ പു​ളി​ക്ക​ൽ

പാലാ :ദൈ​​​വം ന​​​ല്‍​കു​​​ന്ന സ​​​മ്മാ​​​ന​​​മാ​​​ണു മ​​​ക്ക​​​ളെ​​ന്ന് കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ബി​​​ഷ​​​പ്പും മാ​​​തൃ​​​വേ​​​ദി ബി​​​ഷ​​​പ് ലെ​​​ഗേ​​​റ്റു​​​മാ​​​യ മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ‍ ഓ​​​ര്‍​മി​​​പ്പി​​​ച്ചു. അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ സീ​​​റോ മ​​​ല​​​ബാ​​​ര്‍ മാ​​​തൃ​​​വേ​​​ദി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ‘ജീ​​​വ​​​ന്‍റെ സം​​​ര​​​ക്ഷ​​​ണം’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​യ വെ​​​ബി​​​നാ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ദൈ​​​വ​​​മ​​​ന​​​സ് സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ള്‍ കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ ബ​​​ല​​​വും ശ​​​ക്തി​​​യും അ​​​നു​​​ഗ്ര​​​ഹ​​​വു​​​മാ​​​യി മാ​​​റു​​​ന്നെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ല്‍നി​​​ന്ന് 300ഓ​​​ളം പേ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു. ആ​​​റും അ​​​തി​​​ല​​​ധി​​​ക​​​വും മ​​​ക്ക​​​ളു​​​ള്ള 90 വ​​​ലി​​​യ കു​​​ടും​​​ബ​​​ങ്ങ​​​ളെ ആ​​​ദ​​​രി​​​ച്ചു.

മാ​​​തൃ​​​വേ​​​ദി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​ ​​കെ.​​​വി. റീ​​​ത്താ​​​മ്മ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡോ.​ ​​ഫി​​​ന്‍റോ ഫ്രാ​​​ന്‍​സി​​​സ് ജീ​​​വ​​​ന്‍റെ സം​​​ര​​​ക്ഷ​​​ണം എ​​​ന്ന വി​​​ഷ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ചും ഡോ.​ ​​റെ​​​ജു വ​​​ര്‍​ഗീ​​​സ് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മു​​​ള്ള ര​​​ക്ഷാ​​​ക​​​ര്‍​തൃ​​​ത്വം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലും ക്ലാ​​​സു​​​ക​​​ള്‍ ന​​​യി​​​ച്ചു.

ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ.​ ഫാ. ​​വി​​​ല്‍​സ​​​ന്‍ എ​​​ലു​​​വ​​​ത്തി​​​ങ്ക​​​ല്‍ കൂ​​​ന​​​ന്‍ ആ​​​മു​​​ഖ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.​ ആ​​​നി​​​മേ​​​റ്റ​​​ര്‍ സി​​​സ്റ്റ​​​ര്‍. ഡോ. ​​​സാ​​​ലി പോ​​​ള്‍, റോ​​​സി​​​ലി പോ​​​ള്‍ ത​​​ട്ടി​​​ല്‍, അ​​​ന്ന​​​മ്മ ജോ​​​ണ്‍ ത​​​റ​​​യി​​​ല്‍, ബീ​​​ന ബി​​​റ്റി, റി​​​ന്‍​സി ജോ​​​സ്, മേ​​​ഴ്‌​​​സി ജോ​​​സ​​​ഫ്, ടെ​​​സി സെ​​​ബാ​​​സ്റ്റ്യ​​​ന്‍ തുടങ്ങിയവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group