ചൈന സന്ദർശിക്കാൻ ആഗ്രഹം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ചൈന സന്ദർശിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ.

കസഖ്സ്ഥാനിലേക്കുള്ള യാത്രയ്ക്കിടയിൽ വിമാനത്തിൽ വച്ച് പത്രലേഖകരോട് സംസാരിക്കുകയായിരുന്നു മാർപാപ്പ. താൻ ചൈന സന്ദർശിക്കാൻ നേരത്തെ തന്നെ തയ്യാറായതാണെന്നും പാപ്പാ വ്യക്തമാക്കി.

സെപ്തംബർ 13 മുതൽ 15 വരെയാണ് മാർപാപ്പയുടെ കസഖ്സ്ഥാൻ സന്ദർശനം. യാദൃച്ഛികമെന്ന് പറയാം ചൈനീസ് പ്രസിഡന്റും ഈ ദിവസങ്ങളിൽ ഇവിടെയുണ്ട്. ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാവുമോയെന്നാണ് ലോകം ആകാംക്ഷയോടെ നോക്കുന്നത്.എന്നാൽ തനിക്ക് അതേക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് പാപ്പ വ്യക്തമാക്കി.

ചൈനയിലെ മെത്രാന്മാരെ വാഴിക്കുന്നതുമായി ബന്ധപ്പെട്ട ഉടമ്പടി പുതുക്കേണ്ട
അവസരത്തിലാണ് പാപ്പായുടെയും പ്രസിഡന്റെയും കസഖ് സ്ഥാൻ സന്ദർശനമെന്നതും ശ്രദ്ധേയമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group