വൈദികന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് ബിഷപ്പിനെ ചൈനീസ് അധികൃതർ തടഞ്ഞു

അന്തരിച്ച ചെൻ നൈലിയാങ് എന്ന വൈദികന്റെ മൃതസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വെൻഷോ ബിഷപ്പിനെ തടഞ്ഞ് കമ്മ്യൂണിസ്റ്റ് ഭരണകൂടം. ബിഷപ്പ് ഷാവോ സുമിനെ ആണ് ഭരണകൂടം സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയത്.

ഫാ. ചെൻ, പിംഗ്യാങ്ങിലെ ഒരു ഇടവക പുരോഹിതനായിരുന്നു. കൂടാതെ, ചൈനയിലെ ഭൂഗർഭ സഭയിലെ അംഗവുമായിരുന്നു. ചൈനീസ് ഭരണകൂടത്തിന്റെ പല ക്രൂരതകൾക്കും ഇരയായ വ്യക്തിയായിരുന്നു അന്തരിച്ച ഫാ. ചെൻ. ചൈനീസ് പാർട്ടിയോട് വിധേയത്വം പുലർത്തുന്ന ക്രൈസ്തവ സഭയിൽ ചേരാൻ കൂട്ടാക്കാത്തതിന്റെ പേരിൽ ഇദ്ദേഹത്തെ പീഡിപ്പിക്കുകയും തടവിലിടുകയും “പുനർവിദ്യാഭ്യാസ’ ക്യാമ്പുകളിൽ വർഷങ്ങളോളം പാർപ്പിക്കുകയും ചെയ്തിരുന്നു. 90 വയസ് ആയിരുന്നു അന്തരിച്ച വൈദികന് പ്രായം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group