അബോഷൻ നിയന്ത്രിക്കാൻ ആഹ്വാനം നൽകി ചൈനീസ് ഭരണകൂടം…

ബീജിങ് : ചൈനയിൽ അബോഷൻ നിയന്ത്രിക്കുവാൻ ഭരണകൂടത്തിന്റെ ആഹ്വാനം.എന്നാൽ ഗർഭസ്ഥ ശിശുകളോടുള്ള സ്നേഹംകൊണ്ടോ സഹാനുഭൂതി കൊണ്ടല്ല ഇത്തരമൊരു തീരുമാനം ഭരണകൂടം കൈക്കൊണ്ടിരിക്കുന്നത്, മറിച്ച് സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് സ്റ്റേറ്റ് കൗൺസിലിൽ പുറപ്പെടുവിച്ച റിപ്പോർട്ടിൽ പറയുന്നു.എന്നാൽ കുറഞ്ഞുവരുന്ന ജനസംഖ്യക്ക് പരിഹാരം കാണുക എന്ന ഒരു ലക്ഷ്യം ആണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ.വർഷങ്ങളായി ഒറ്റക്കുട്ടി നയo സ്വീകരിച്ചിരുന്ന ചൈനീസ് ഭരണകൂടം ജനസംഖ്യയിലെ കുറവ് മൂലം അതിൽ ഇളവ് വരുത്തുകയും രണ്ടു കുട്ടികൾ വരെ ആകാം എന്ന നയം സ്വീകരിക്കുകയും ചെയ്തു.എന്നാൽ ഏറ്റവും ഒടുവിലായി വീണ്ടും ജനസംഖ്യ നിയന്ത്രണത്തിൽ ഇളവ് വരുത്തിക്കൊണ്ട് മൂന്നു കുട്ടികൾ വരെ ആകാം എന്ന പുതിയ നിയമം കൊണ്ടുവരികയും ചെയ്തിരുന്നു…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group