കോവിഡിനെ അതിജീവിച്ച ആത്മീയതയുടെ പ്രതീകമാണ് ചിറ്റാർ പള്ളി: മാർ ജോസഫ് കല്ലറങ്ങാട്ട്

ഇടവക സമൂഹത്തിൻ്റെ പ്രാർത്ഥനാ മജ്ഞരികൾ ഉയർന്ന പാവന നിമിഷത്തിൽ പുതിയതായി നിര്‍മ്മിച്ച ചിറ്റാര്‍ സെന്റ് ജോര്‍ജ് പള്ളിയുടെ കൂദാശകർമ്മo നടന്നു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രന്‍ മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവരുടെ കാര്‍മ്മികത്വത്തിലായിരുന്നു ദൈവാലയ കൂദാശ തിരുകര്‍മങ്ങള്‍.മോൺ.ജോസഫ് തടത്തിൽ, വികാരി ഫാ.മാത്യു പുന്നത്താനത്തുകുന്നേൽ, ഫാ.കുര്യാക്കോസ് വട്ടമുകളേൽ,ഫാ.തോമസ് പേഴുംകാട്ടിൽ എന്നിവർ സഹകാർമ്മികരായിരുന്നു. കോവിഡിനെ അതിജീവിച്ച ആത്മീയതയുടെ പ്രതീകമാണ് ചിറ്റാർ പള്ളിയെന്ന്, സന്ദേശം നൽകിക്കൊണ്ട് ബിഷപ്പ് കല്ലറങ്ങാട്ട് പറഞ്ഞു.

ചിറ്റാര്‍-പേണ്ടാനംവയല്‍ ബൈപാസ് റോഡില്‍ പഴയ പളളിയുടെയും സെന്റ് ജോര്‍ജ് എല്‍പി സ്കൂളിന്റെയും ചിറ്റാര്‍ തോടിന്റെയും സമീപത്തായിട്ടാണ് പുതിയ ദേവാലയം സ്ഥിതിചെയ്യുന്നത്. പതിനായിരം ചതുരശ്രയടിയില്‍ പൗരസ്ത്യ സുറിയാനി വാസ്തുകലാരീതിയിലാണ് പുതിയ ദേവാലയം നിര്‍മിച്ചിരിക്കുന്നത്. ആയിരം പേര്‍ക്ക് ഒരേ സമയം തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group