ചോസണ്‍’ സീസണ്‍ 3 നവംബറില്‍ തീയേറ്ററുകളിലേക്ക്.

ജനഹൃദയങ്ങള്‍ കീഴടക്കിയ ബൈബിള്‍ ടെലിവിഷന്‍ പരമ്പരയായ ‘ദി ചോസണ്‍’ സീസണ്‍ 3 നവംബറില്‍ തീയേറ്ററുകളിലേക്ക്.ഈ പരമ്പരയുടെ മൂന്നാം സീസണിലെ ആദ്യ രണ്ട് എപ്പിസോഡുകള്‍ ഈ വരുന്ന നവംബര്‍ 18-ന് തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. പരമ്പരയുടെ സഹനിര്‍മ്മാതാവ് കൂടിയായ ഡാളസ് ജെങ്കിന്‍സ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. സീസണ്‍ 3 സംപ്രേഷണം ചെയ്ത് തുടങ്ങുകയെന്നാണെന്ന് സാധാരണയായി കേള്‍ക്കുന്ന ചോദ്യമാണെന്നും, നവംബര്‍ 18ന് 1, 2 എപ്പിസോഡുകള്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്നും ജെങ്കിന്‍സിന്റെ പോസ്റ്റില്‍ പറയുന്നു.

പരമ്പരയുടെ സൗജന്യ പ്ലാറ്റ്ഫോമില്‍ സ്ട്രീമിംഗ് ചെയ്യുന്നതിന് മുന്‍പായി കുറച്ചു ദിവസത്തേക്ക് മാത്രമായിരിക്കും തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. ബാക്കി ആറു എപ്പിസോഡുകളും ഡിസംബര്‍ മുതല്‍ ആഴ്ചതോറും പരമ്പരയുടെ ആപ്പില്‍ സ്ട്രീമിംഗ് ചെയ്യുന്നതായിരിക്കുമെന്നും ജെങ്കിന്‍സ് വ്യക്തമാക്കി. ക്രൌഡ് ഫണ്ടിംഗ് വഴി ഒരു കോടി ഡോളര്‍ സമാഹരിച്ച് നിര്‍മ്മിച്ചിരിക്കുന്ന പരമ്പര 2017-മുതലാണ്‌ സംപ്രേഷണം തുടങ്ങിയത്. പരമ്പരയുടെ ആദ്യ രണ്ടു സീസണുകള്‍ക്കും 40 കോടിയിലധികം പ്രേക്ഷകര്‍ ഉണ്ടായിരുന്നെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ്സിനോടു അനുബന്ധിച്ച് ‘ദി ചോസണ്‍’ ടീം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച “ക്രിസ്മസ് വിത്ത് ചോസണ്‍ : ദി മെസഞ്ചേഴ്സ്” എന്ന സ്പെഷ്യല്‍ ദൃശ്യാവിഷ്ക്കാരവും ബോക്സോഫീസില്‍ വന്‍വിജയമായിരുന്നു. ഏതാണ്ട് 80 ലക്ഷം ഡോളറാണ് റിലീസ് ചെയ്ത അന്നു തന്നെ സ്വന്തമാക്കിയത്..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group