രാജ്യത്തെ ക്രൈസ്തവർ നാശത്തിന്റെ വക്കിൽ : ലബനോനിലെ പാത്രിയർക്കീസ്..

ലബനോനിൽ ക്രൈസ്തവരുടെ എണ്ണം കുറയുകയാണെന്നും രാജ്യത്തെ പ്രതികൂല സാഹചര്യങ്ങൾ ക്രൈസ്തവർ ഇല്ലാത്ത ഒരു അവസ്ഥയിലേയ്ക്ക് വൈകാതെ എത്തിക്കുന്നതിന് കാരണമാകും എന്ന് മുന്നറിയിപ്പ് നൽകി അന്ത്യോക്യൻ പാത്രിയർക്കീസ് ഇഗ്നേഷ്യസ് ജോസഫ് യൂനാൻ മൂന്നാമൻ. എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടനയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്.

കുതിച്ചുയരുന്ന സാമ്പത്തിക പ്രതിസന്ധിയിലും ആക്രമണങ്ങളിലും വലയുന്ന ലബനീസ് ക്രൈസ്തവരെ സഹായിക്കുന്നതിൽ പാശ്ചാത്യ രാജ്യങ്ങൾ പരാജയപ്പെട്ടാൽ രാജ്യത്തു നിന്നും അവശേഷിക്കുന്ന ക്രൈസ്തവ സമൂഹം പൂർണ്ണമായും ഇല്ലാതാകുന്ന അവസ്ഥയിലേയ്ക്ക് എത്തിക്കുന്നതിന് വഴിതെളിക്കുമെന്നും, ഒപ്പം തന്നെ ലബനോനിൽ നിന്ന് ഉള്ള ക്രൈസ്തവരുടെ പാലായനവും തടയേണ്ടതുണ്ടെന്നും പാത്രിയർക്കീസ് വെളിപ്പെടുത്തി.ദിവസവും 5000 -ത്തോളം പാസ്പോർട്ടുകൾ ഇഷ്യൂ ചെയ്യുന്നുണ്ടെന്നുംഅതിൽ 3000 -ത്തോളം എണ്ണവും രാജ്യം വിട്ടുപോകാൻ ആഗ്രഹിക്കുന്ന ക്രൈസ്തവരുടേതാണെന്നു ഉദ്യോഗസ്ഥരും വെളിപ്പെടുത്തുന്നു. ഇതൊക്കെ കൊണ്ട് തന്നെ വരും നാളുകളിൽ ക്രൈസ്തവർ ഇല്ലാതാകുന്ന ലെബനോനിലെക്കാ ണ് വിരൽ ചൂണ്ടുന്നതെന്നു പാത്രിയർക്കീസ് പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group