ക്രിസ്തുമസ് ദിനത്തിൽ നടന്ന ക്രൈസ്തവ വിരുദ്ധ ആക്രമണo: പ്രതിഷേധം ശക്തമാകുന്നു..

ക്രിസ്മസ് ആഘോഷങ്ങള്‍ക്കുനേരേ ഇന്ത്യയിൽ നടന്ന അക്രമങ്ങളില്‍ വ്യാപക പ്രതിഷേധവുമായി വിവിധ സംഘടനകളും രാഷ്ട്രീയ നേതാക്കന്മാരും രംഗത്ത്.
ഒരു പ്രത്യേക മതവിഭാഗം ഇങ്ങനെ ആക്രമിക്കപ്പെടുമ്പോള്‍ ഭാരതമനഃസാക്ഷിക്കാണു മുറിവേല്‍ക്കുന്നതെന്നു അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി യോഗം അഭിപ്രായപ്പെട്ടു.വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ സമൂഹത്തിനു നേരെ സംഘടിത ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടാവണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി പറഞ്ഞു. ക്രിസ്മസ് രാത്രിയില്‍ ഹരിയാനയിലെ അംബാലയിലെ റഡ്മീര്‍ പള്ളിയില്‍ നടന്ന അക്രമത്തില്‍ യേശുക്രിസ്തുവിന്റെ പ്രതിമ തകര്‍ത്തു. ഗുരുഗ്രാമില്‍ ക്രിസ്മസ് ആഘോഷം നടന്ന പട്ടൗഡി പള്ളിയില്‍ ഒരു സംഘം മതതീവ്രമുദ്രാവാക്യം ഉയര്‍ത്തി അതിക്രമിച്ചു കയറുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തു. ഇത്തരത്തിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കുറ്റവാളികളെ പിടികൂടുന്നതിനുളള നടപടികള്‍ സ്വീകരിക്കാറില്ല എന്നതാണ് വീണ്ടും അക്രമങ്ങള്‍ ഉണ്ടാകുന്നതിനു കാരണമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കാനും സുരക്ഷിതവും ഭയരഹിതവുമായി ആരാധന നിര്‍വഹിക്കാനും ജീവിക്കുന്നതിനുമുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ജോസ് കെ. മാണി ആവശ്യപ്പെട്ടു. സമീപ നാളുകളില്‍ രാജ്യത്ത് കൈസ്തവര്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ കൂടിവരുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. നവമാധ്യമങ്ങളിലൂടെയും നിരവധി പേരാണ് ഈ ആക്രമണങ്ങളിൽ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group