ക്രൈസ്തവ ദേവാലയത്തിന് നേരെയുള്ള ആക്രമണം; മൂന്ന് പ്രതികൾ അറസ്റ്റിൽ

കഴിഞ്ഞ ഒരാഴ്ച മുൻപ് ഫ്ളോറിഡയിലെ ഹോളി ഫാമിലി കത്തോലിക്കാ ദേവാലയത്തിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഫ്രീമാൻ യാർഡ്ലി (24), പ്രോമീസ് യാർഡ്ലി( 18), ബ്ലെസിങ് യാർഡ്ലി(22) എന്നിവരെയാണ് ദേവാലയാക്രമണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. സാത്താന് സ്തുതി പാടിയും തിരുക്കുടുംബത്തിന്റെ രൂപങ്ങളിൽ വൃത്തികെട്ട ചിത്രങ്ങൾ വരച്ചുവച്ചുമാണ് ഇവർ മതവിശ്വാസത്തെ അവഹേളിച്ചത് , പള്ളിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയാൻ സഹായിച്ചത്.

എന്നാൽ ആക്രമികളുടെ മാനസാന്തരത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു എന്നും സത്യദൈവത്തെ തിരിച്ചറിയുവാൻ ഇവർക്ക് സാധിക്കട്ടെ എന്നും ഇടവക നേതൃത്വം പ്രതികരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group