ക്രിസ്ത്യൻ മാധ്യമ പ്രവർത്തകനെ പാക്കിസ്ഥാനിൽ വെടിവെച്ചു കൊന്നു

Christian journalist shot dead in Pakistan

ഇസ്ലാമാബാദ്: പാകിസ്താനിലെ വടക്കു പടിഞ്ഞാറൻ നഗരമായ ദേര-ഇസ്മായിൽ ഖാനിൽ ക്രിസ്ത്യൻ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. പാകിസ്താനിലെ മാധ്യമപ്രവർത്തകരെ ലക്ഷ്യമാക്കി തുടരുന്ന ആക്രമണങ്ങളുടെ ഏറ്റവും പുതിയ ഇരയാണ് കൊല്ലപ്പെട്ട ഖൈസ് ജാവേദ്. ഭരണകക്ഷിയായ പാകിസ്ഥാൻ ജസ്റ്റിസ് പാർട്ടിയിലെ മുൻ അംഗം മോഹൻ മാസിഹിൻറെ മാധ്യമ ഉപദേഷ്ട്ടാവായി ജാവേദ് സേവനമനുഷ്ഠിച്ചിരുന്നു. ഡിസംബർ 7-ന് ദേരാ ഇസ്മായിൽ ഖാനിൽ ഉണ്ടായ വെടിവെയ്പ്പിൽ ജാവേദ് മരിച്ചുവെന്ന് പോലീസും മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. താനും മക്കളും വീട്ടിലേക്ക് പോകുമ്പോളാണ് വെടിവെയ്പുണ്ടായതെന്ന് ജാവേദിന്റെ പിതാവ് പോലീസിനോട് പറഞ്ഞിരുന്നു. ഉടൻതന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജാവേദ് മരണപ്പെട്ടിരുന്നു. ഡിസംബർ 8-ന് ചാഹ് സയ്യിദ്ധ് മുനവ്വർ ഷായിലെ മെത്തഡിസ്റ്റ് പള്ളിയിൽ മൃതസംസ്കാരം നടത്തി.

പാക്കിസ്ഥാനിലെ പ്രമുഖ വാർത്താ ചാനലായ ജിയോ ന്യൂസിലും ജാവേദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016-ൽ ജോലിയിൽ നിന്നും വിരമിച്ച അദ്ദേഹം സ്വന്തമായി ഒരു ഉറുദു ഭാക്ഷാ വാർത്താ സൈറ്റ് നടത്തുകയായിരുന്നു. ഹിന്ദു ക്ഷേത്ര അവശിഷ്ടങ്ങളെക്കുറിച്ചും പുരാവസ്തു വകുപ്പിന്റെ ക്ഷേത്രങ്ങളുടെ അവഗണനയെക്കുറിച്ചും ഒരു ഹ്രസ്വ ഡോക്യൂമെന്ററി നിർമ്മിച്ചതിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് ജാവേദ് കൊല്ലപ്പെട്ടത്. ഇസ്ലാം രാഷ്ട്രങ്ങളിൽ പാകിസ്ഥാനിൽ മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയതിന് വിവിധ തീവ്രവാദ സംഘടനകൾ മുൻപും കൊലപാതകങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വ0 ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

കൊലപാതകത്തിൽ പാക്കിസ്ഥാനിലെ മാധ്യമങ്ങൾ ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട ജാവേദിന്റെ കുടുംബത്തിന് സർക്കാർ സാമ്പത്തിക സഹായം ഉറപ്പാക്കണമെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ യാസിർ ഖുറേഷി ആവശ്യപ്പെട്ടു. തീവ്രവാദ ആക്രമണമാണെന്നും കൊലപാതികൾക്ക് തീവ്രവാധികക്ക് നൽകുന്ന അതെ ശിക്ഷ ഉറപ്പാക്കണമെന്നും മാധ്യമ പ്രവർത്തകരുടെ സംഘടന സെക്രട്ടറി ഫസ്‌ലുർ റഹ്മാൻ അഭിപ്രായപ്പെട്ടു. ഈ വർഷം കൊല്ലപ്പെടുന്ന നാലാമത്തെ മാധ്യമപ്രവർത്തകനാണ് ഇദ്ദേഹം. 2014-മുതൽ ഇതുവരെ മുപ്പതോളം മാധ്യമപ്രവർത്തകർ പാകിസ്ഥാനിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുനെസ്കോയുടെ ( UNESCO- United Nations Educational, Scientific and Cultural Organization.) കണക്കുകൂട്ടൽ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group