ഒരു സമ്മാനമാണ് ക്രൈസ്തവ ദാമ്പത്യം : മാർപാപ്പാ

ക്രൈസ്തവ ദാമ്പത്യം ഒരു സമ്മാനമാണെന്നും അതൊരിക്കലും ഒരു നിയമപരമോ ഔപചാരികമോ ആയ ചടങ്ങല്ലെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ . നിങ്ങൾ വിവാഹിതരായിട്ടുണ്ടോ എങ്കിൽ നിങ്ങളുടെ വിവാഹം ക്രിസ്തുവിന്റെ സ്നേഹത്തിൽ അധിഷ്ഠിതവും പാറ പോലെ ഉറച്ചതുമായിരിക്കണം. ഒരു സ്ത്രീയും പുരുഷനും തമ്മിൽ സ്നേഹത്തിലാകുമ്പോൾ ദൈവം അവർക്കായി വാഗ്ദാനം ചെയ്യുന്ന ഒരു സമ്മാനമാണ് വിവാഹം. അതിശയകരമായ സമ്മാനമാണ് അത്.

ദൈവിക സ്നേഹത്തിന്റെ ശക്തിയും വിശ്വാസ്യതയും അതിലുണ്ട്, പാപ്പ പറഞ്ഞു.ലോക കുടുംബ സംഗമത്തിന്റെ തുടക്കത്തിൽ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു പാപ്പാ. പത്താമത് ലോക കുടുംബ സംഗമത്തിൽ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം കുടുംബങ്ങൾ പങ്കെടുക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group