മിഷനറിമാരുടെ മോചനം വൈകുന്ന സാഹചര്യത്തിൽ ബൈഡന്റെ സഹായം തേടി ബന്ധുക്കൾ..

ഹെയ്ത്തി: ഹെയ്ത്തിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ക്രിസ്ത്യൻ എയ്ഡ്മിനിസ്ട്രിയിലെ അമേരിക്കൻ മിഷനറിമാരുടെ മോചനം വൈകുന്ന സാഹചര്യത്തിൽ ബന്ധുക്കൾ പ്രസിഡന്റ് ജോ ബൈഡന്റെ സഹായം തേടുന്നു.

ലോകവ്യാപകമായി തന്നെ ബൈഡൻ ഭരണകൂടത്തിൽ സമ്മർദ്ദം ചെലുത്തി പ്രിയപ്പെട്ടവരുടെ മോചനം സാധ്യമാക്കാനുളള ശ്രമത്തിലാണ് ബന്ധുക്കൾ.

400 Mawozo എന്ന കൊള്ളസംഘമാണ് പതിനേഴ് മിഷനറിമാരെ തട്ടിക്കൊണ്ടുപോയത്..ഓരോ വ്യക്തികൾക്കും ഒരു മില്യൻ വീതം 17 മില്യൻ ഡോളറാണ് മോചനദ്രവ്യമായി ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.സംഭവം നടന്നിട്ട് 17 ദിവസങ്ങൾ കഴിഞ്ഞിട്ടും മിഷണറിമാരുടെ മോചനം സാധ്യമാകാത്തതിലുള്ള ആശങ്കയും ബന്ധുക്കൾ പങ്കുവെക്കുന്നുണ്ട് .

ആറു പുരുഷന്മാരും ആറു സ്ത്രീകളും അഞ്ചു കുട്ടികളുമാണ്  ബന്ദികളായിരിക്കുന്നത്. ഇതിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞുമുതൽ 48 വയസ് വരെ പ്രായമുളളവർ ഉൾപ്പെടുന്നു.ഇവരുടെ മോചനം സാധ്യമാകുവാൻ വേണ്ടിയുള്ള പ്രാർത്ഥനയിലാണ് വിശ്വാസി സമൂഹം മുഴുവൻ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group