മ്യാന്മറിന് വേണ്ടി പ്രാർത്ഥനാ ദിനo ആചരിക്കാൻ ആഹ്വാനം ചെയ്ത് ക്രൈസ്തവ സംഘടനകൾ..

സൈനിക അട്ടിമറിയുടെ വാർഷിക ദിനമായ ഫെബ്രുവരി ഒന്ന് മ്യാന്മറിനായുള്ള പ്രാർത്ഥനാ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്ത് പൊന്തിഫിക്കൻ സന്നദ്ധ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എ.സി.എൻ). ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവർക്ക് സഹായങ്ങൾ ലഭ്യമാക്കുന്ന സംഘടനയാണ് ‘എ.സി.എൻ’. മ്യാന്മറിലെ പീഡിത സഭയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ‘എ.സി.എൻ’ ആഗോളവ്യാപകമായി പ്രാർത്ഥനാ ദിനത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.സൈനിക അട്ടിമറിയെ തുടർന്ന് ജനാധിപത്യം പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ട് ജനങ്ങൾ സമാധാനപരമായി സംഘടിപ്പിച്ച പ്രതിഷേധങ്ങൾ സൈന്യം മൃഗീയമായി അടിച്ചമർത്തിയ ശേഷം രക്തരൂക്ഷിതമായ കലാപഭൂമിയായി മാറുകയായിരുന്നു മ്യാൻമാർ. സംഘർഷത്തിൽ ഇതുവരെ 1500ൽപ്പരം പൗരന്മാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അനേകരെ കാണാതായിട്ടുമുണ്ട്. സൈന്യം അധികാരം പിടിച്ചെടുത്തതിനുശേഷം രണ്ടായിരത്തിലേറെ ഭവനങ്ങൾ കൊള്ളിവെക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയൊ ചെയ്തിട്ടുണ്ട്.
ദൈവാലയങ്ങൾക്കുനേരെയുള്ള അക്രമണങ്ങളും വ്യാപകമാണ്. ജനാധിപത്യ വാദികളെ സംരക്ഷിക്കുന്നു, സഭ അവർക്കൊപ്പം നിലനിൽക്കുന്നു എന്നിങ്ങനെയുള്ള ആരോപണവുമായി വൈദികർ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുന്ന സംഭവവും നിരവധിയാണ്. ജനാധിപത്യവാദികൾക്ക് അഭയം നൽകി എന്ന് ആരോപിച്ചുകൊണ്ട് നിരവധി ദൈവാലയങ്ങൾക്കുനേരെ സൈന്യം ഷെൽ ആക്രമണവും നടത്തി.
രാജ്യത്തുതന്നെ വിവിധ സ്ഥലങ്ങളിലേക്ക് പലായനം ചെയ്തവരുടെ എണ്ണം മൂന്ന് ലക്ഷത്തിൽപ്പരം വരുമെന്നാണ് റിപ്പോർട്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group