ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കയിലെ ക്രൈസ്തവ സംഘടനകൾ

ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്ന മതപീഡനങ്ങള്‍ക്കെതിരെ അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയിലെ വൈദിക കൂട്ടായ്മ. ആംഗ്ലിക്കന്‍, ബാപ്റ്റിസ്റ്റ്, ഇവാഞ്ചലിക്കല്‍, ലൂഥറന്‍, പെന്തക്കോസ്ത് സഭകളില്‍പ്പെട്ട വൈദികരും ആത്മായ സംഘടനാ നേതാവും അടങ്ങുന്ന കൂട്ടായ്മയാണ് ഇന്ത്യയിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള മതപീഡനങ്ങള്‍ ലോക ശ്രദ്ധയില്‍ കൊണ്ടുവരുവാനുള്ള ശ്രമവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഫെബ്രുവരി 24ന് റോസ്വില്ലെയിലെ ബെഥേല്‍ ലൂഥറന്‍ ചര്‍ച്ച് സംഘടിപ്പിച്ച പ്രാര്‍ത്ഥനാ യോഗത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തിരുന്നു.

ദശലക്ഷകണക്കിന് ക്രൈസ്തവര്‍ ഇന്ത്യയില്‍ നേരിട്ടുകൊണ്ടിരിക്കുന്ന മതപീഡനമാണ് 2022-ല്‍ ഏറ്റവും അധികം ഓര്‍മ്മിക്കപ്പെടേണ്ട ധാര്‍മ്മിക തിന്മയെന്ന്‍ റിഫോംഡ് എപ്പിസ്കോപ്പല്‍ സമൂഹത്തിലെ വൈദികനായ ഫാ. സ്റ്റീവ് മാസിയാസ് പറഞ്ഞു.ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മതപീഡനം ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ തന്റെ സഹപ്രവര്‍ത്തകരില്‍ പലരിലും ഞെട്ടല്‍ ഉളവായതായി റിവര്‍സൈഡ് ക്രിസ്റ്റ്യന്‍ ചര്‍ച്ച് പാസ്റ്റര്‍ എറിക് യൂരെന്‍ പറഞ്ഞു. ഇന്ത്യയിലെ ക്രിസ്ത്യന്‍ സഹോദരങ്ങള്‍ നേരിടുന്ന അക്രമങ്ങളെക്കുറിച്ച് അമേരിക്കയിലെ ക്രൈസ്തവ സഹോദരങ്ങള്‍ ചര്‍ച്ച ചെയ്യാത്തതെന്തെന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group